Viral Video: ഇന്റർനെറ്റിൽ വെള്ളത്തിൽ ജീവിക്കുന്ന ജീവികളുടെ അത്ഭുതകരമായ വീഡിയോകൾ പലപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്.  ഇത്തരം വീഡിയോകൾ ചില സമയത്ത് നമുക്ക് നമ്മുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിലുള്ളതായിരിക്കും. അത്തരം ഓര് ഉ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പതുങ്ങിച്ചെന്ന് മുതലയെ ആക്രമിക്കുന്ന ജാഗ്വാർ..! 


കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ നല്ലരീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  അത് കണ്ടാൽ നിങ്ങളും ശരിക്കും അത്ഭുതപ്പെടും.  വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളത്തിൽ നിന്ന് മാറി  അബോധാവസ്ഥയിൽ കിടക്കുന്ന തന്നേക്കാൾ വലിയ ഒരു മത്സ്യത്തിന്റെ ജീവൻ രക്ഷിക്കുന്ന ഒരു ചെറിയ ആമയെ.  


Also Read: Viral Video: പതുങ്ങിച്ചെന്ന് മുതലയെ ആക്രമിക്കുന്ന ജാഗ്വാർ..!


നിങ്ങൾ എപ്പോഴെങ്കിലും ആമയുടെ സൗഹൃദം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കാണുന്നത് നന്നായിരിക്കും. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുളത്തിനുള്ളിൽ നിന്നും എങ്ങനെയോ കല്ലിന് പുറത്ത് പെട്ടുപോയ ഒരു മത്സ്യത്തെ. ശരിക്കും മരണം നേരിട്ടുകണ്ടു കാണും ആ മത്സ്യം എന്നത് നമുക്ക് വീഡിയോയിൽ നിന്നും മനസിലാകും. 


Also Read: Viral Video: കളി മൂർഖനോട്.. കിട്ടി ഉഗ്രൻ പണി! ഞെട്ടിത്തരിച്ച് സൈബർ ലോകം..!


ശരിക്കും ചത്തതുപോലെ കിടക്കുകയാണ് ആ മത്സ്യം.  പെട്ടെന്നാണ് ഒരു കുഞ്ഞൻ ആമ്മ അതുവഴി കടന്നുപോയതും ഈ മത്സ്യത്തെ ശ്രദ്ധിച്ചതും. പെട്ടെന്നു തന്നെ ആ മത്സ്യത്തിന്റെ ചുണ്ടിൽ ആമ കടിക്കുന്നതും ശരിക്കും പറഞ്ഞാൽ നമുക്ക് തോന്നും ശ്വാസം നിലച്ച മീനിന് ആമ ശ്വാസം കൊടുത്തതാണോയെന്ന് എന്തായാലും സംഗതി ഏറ്റുവെന്ന് പറഞ്ഞാൽ മതി പിടച്ചുകൊണ്ട് മത്സ്യം പെട്ടെന്ന് വെള്ളത്തിലേക്ക് ഊഴ്ന്നിറങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...


 



വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ ശരിക്കും ഞെട്ടിപ്പോയി എന്നുവേണം പറയാൻ. മാത്രമല്ല നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നതും.  വീഡിയോയ്ക്ക് ഇതുവരെ 832 k വ്യൂസും 45.7k ലൈക്ക്സുമാണ്  ലഭിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.