viral video today: വികൃതി ജീവികളാണ്  കുരങ്ങുകൾ ചിലപ്പോൾ ഇവ പ്രകടിപ്പിക്കുന്ന ബുദ്ധി വൈഭവം കണ്ടാൽ നമ്മൾ തന്നെ ഞെട്ടി പോകും. ഭക്ഷണം മോഷ്ടിക്കാൻ നേരമാണ് ഇവരുടെ തന്ത്രങ്ങൾ പുറത്തെടുക്കുന്നത്.  മാമ്പഴം മോഷ്ടിക്കാനോ ഭക്ഷണത്തിനായി ഫ്രിഡ്ജിൽ കടന്നു കൂടാനോ തുടങ്ങി വാനര സംഘത്തിൻറെ കൗശലങ്ങള്‍ പലതാണ്‌


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കുരങ്ങൻ ചിപ്പ്സ് മോഷ്ടിക്കാൻ പുറത്തെടുത്ത ഒരു തന്ത്രമാണ് ഇതിനോടകം വൈറലായത്. 'കുരങ്ങുകളും നായ്ക്കളും നല്ല സുഹൃത്തുക്കളല്ലെന്ന് ആരാണ് പറയുന്നത്' എന്ന അടിക്കുറിപ്പോടെ 'memes.bks' എന്ന പേജാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിരവധി ലൈക്കുകളും ഇതിന് ലഭിച്ചിട്ടുണ്ട്.


ALSO READ : Viral Video : ഇതാ അടുത്ത വെറൈറ്റി; ചോക്ലേറ്റ് പേസ്ട്രി മാഗ്ഗി; തലയ്ക്ക് കൈവച്ച് സോഷ്യൽ മീഡിയ


ഒരു ബാഗ് ചിപ്‌സ് മോഷ്ടിക്കാൻ ഒരു കുരങ്ങൻ നായയുടെ സഹായം തേടുന്നതാണ് വീഡിയോയിൽ. നായയുടെ മുതുകിൽ കിടന്ന് കുരങ്ങൻ ചിപ്സ് ബാഗിലേക്ക് കൈനീട്ടുന്നത് കാണാം. ഒരു വട്ടം കുരങ്ങൻ വീണു എന്നാൽ വീണ്ടും മുകളിൽ കയറി.  ചിപ്പ്സുമായാണ് ഇറങ്ങുന്നത്.


 



ALSO READ: Viral Video : ബെംഗളൂരുവിൽ നടുറോഡിൽ പെൺകുട്ടികളുടെ കൂട്ടയടി; മുടിക്ക് പിടിച്ച് ബേസ് ബോൾ ബാറ്റു കൊണ്ടാണ് തമ്മിൽ ഏറ്റുമുട്ടിയത്


 


പാരലൽ യൂണിവേഴ്സ്, എന്നും ഇത് കാണുമ്പോൾ തൻറെ സുഹൃത്തിനെ ഒാർമ്മ വരുന്നുവെന്നും കമൻറുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്. 2021 ഡിസംബറിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ