Viral Video : ഇതാ അടുത്ത വെറൈറ്റി; ചോക്ലേറ്റ് പേസ്ട്രി മാഗ്ഗി; തലയ്ക്ക് കൈവച്ച് സോഷ്യൽ മീഡിയ

Chocolate Pastry Maggi ചോക്ലേറ്റ് പേസ്ട്രിയും മാഗ്ഗിയും ചേർന്നുള്ള ഒരു കോംബിനേഷനാണ്. അതിന്റെ വീഡിയോ കണ്ടിട്ട് ആരും തന്നെ പറഞ്ഞിട്ടില്ല ചോക്ലേറ്റ് പേസ്ട്രിയും മാഗ്ഗി ഒന്ന് പരീക്ഷിക്കണമെന്ന്

Written by - Zee Malayalam News Desk | Last Updated : May 17, 2022, 10:04 PM IST
  • ചോക്ലേറ്റ് പേസ്ട്രിയും മാഗ്ഗിയും ചേർന്നുള്ള ഒരു കോംബിനേഷനാണ്.
  • അതിന്റെ വീഡിയോ കണ്ടിട്ട് ആരും തന്നെ പറഞ്ഞിട്ടില്ല ചോക്ലേറ്റ് പേസ്ട്രിയും മാഗ്ഗി ഒന്ന് പരീക്ഷിക്കണമെന്ന്.
Viral Video : ഇതാ അടുത്ത വെറൈറ്റി; ചോക്ലേറ്റ് പേസ്ട്രി മാഗ്ഗി; തലയ്ക്ക് കൈവച്ച് സോഷ്യൽ മീഡിയ

ആഹരത്തിലെ വൈവിധ്യം ഇന്ത്യ ഭക്ഷണ ശൈലിക്ക് ആഗോള തലത്തിൽ പ്രശംസ ലഭിക്കാറുള്ളതാണ്. പ്രത്യേകിച്ച് എല്ലാ രുചി വൈഭവങ്ങളും ഇന്ത്യൻ ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്. കൂടുതൽ വൈഭവങ്ങൾ തേടി പോകുകയാണ് നമ്മുടെ നാട്ടിലെ തട്ടുക്കട പോലെയുള്ള വഴിയോര കച്ചവടക്കാർ. പലപ്പോഴും അത് അലോസരപ്പെടുത്താറുമുണ്ട്. ഫാന്റ് കൊണ്ടുള്ള മാഗ്ഗി, ഐസ്ക്രീം മസാല ദോശ, സ്ലൈസ് കൊണ്ടുള്ള മാംഗോ മാഗ്ഗി തുടങ്ങി നിരവധി വ്യത്യസ്ത ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുമുണ്ട്. ഇപ്പോൾ ഇതാ പുതിയ ഒരു ഐറ്റം കൂടി എത്തിട്ടുണ്ട് ചോക്ലേറ്റ് പേസ്ട്രി മാഗ്ഗി. 

ചോക്ലേറ്റ് പേസ്ട്രിയും മാഗ്ഗിയും ചേർന്നുള്ള ഒരു കോംബിനേഷനാണ്. അതിന്റെ വീഡിയോ കണ്ടിട്ട് ആരും തന്നെ പറഞ്ഞിട്ടില്ല ചോക്ലേറ്റ് പേസ്ട്രിയും മാഗ്ഗി ഒന്ന് പരീക്ഷിക്കണമെന്ന്. സ്ലൈസ് കൂൾഡ് ഡ്രിങ്കസ് ഒഴിച്ചുകൊണ്ടുള്ള മാംഗോ മാഗ്ഗി തന്നെ സോഷ്യൽ മീഡിയ മുഴുവൻ തലക്കറങ്ങി വീണ്ണില്ല എന്നെയുള്ളൂ. 

ALSO READ : റോബോട്ടിക് സ്പീഡിൽ ഒരു കാബേജ് അരിയൽ; വൈറലായി വീഡിയോ

ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് അൽപം സവാള അരിഞ്ഞതും മുളകും ചേർക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിലേക്ക് ചോക്ലേറ്റ് പേസ്ട്രി ചേർത്ത് ഇളക്കുന്നു. അൽപം വെള്ളവും ചേർത്ത് തളച്ച് വരുമ്പോൾ മാഗ്ഗി ചേർത്ത് കൊടുക്കുക. അൽപം നേരത്തിന് ശേഷം ചോക്ലേറ്റ് പേസ്ട്രിയും മാഗ്ഗി തയ്യറായി. തയ്യറാക്കുന്ന വീഡിയോ കാണാം!!!!

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News