Viral Video: കാട്ടിലെ രാജാവാണ് സിംഹം എന്നത് ഏതൊരു കൊച്ചുകുട്ടിയ്‌ക്ക്‌ പോലും അറിയാവുന്ന കാര്യമാണ് അല്ലെ.  മാത്രമല്ല ഏതൊരു മൃഗത്തേയും വേട്ടയാടാനുള്ള കഴിവും അതിനുണ്ട്.  എന്നാൽ ചില മൃഗങ്ങളോട് കളിയ്ക്കാൻ പോകുന്നത് ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.  അതുപോലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   അതായത് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അതിൽ ഒരു ഡസനോളം വരുന്ന സിംഹങ്ങൾ ഒരു ആനയെ ആക്രമിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  സിംഹത്തിന്റെ ആക്രമണത്തിൽ ആന ആദ്യം ഒന്ന് അസ്വസ്ഥനായിയെങ്കിലും കുറച്ച് സമയത്തിന് ശേഷം ആന തന്റെ തനിസ്വരൂപം സിംഹങ്ങൾക്ക് കാണിച്ചുകൊടുത്തു.  അതോടെ സിംഹങ്ങൾ ഓടി രക്ഷപ്പെടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത് കണ്ടോ..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആനയുടെ നേരെയുള്ള സിംഹകൂട്ടങ്ങളുടെ ആക്രമണം. ശരിക്കും ;പറഞ്ഞാൽ സിംഹങ്ങൾ പ്ലാൻ ഉണ്ടാക്കിക്കൊണ്ടാണ് ആനയെ ആക്രമിക്കാനായി ചെന്നത്.  അതും എല്ലാം കൂടി ഒരേസമയം അങ്ങ് ആക്രമണം അഴിച്ചു വിടുകയാണ്.  എന്തിനേറെ രണ്ട് സിംഹങ്ങൾ ആനയുടെ പുറത്തുകയറി ഇരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ആനയുണ്ടോ വിട്ടുകൊടുക്കുന്നു എല്ലാത്തിനെയും തൂക്കിയെറിയുകയാണ്. ഒടുവിൽ ആന നദിയിലേക്ക് ഇറങ്ങിയെങ്കിലും സിംഹങ്ങൾ വിടാൻ ഉദ്ദേശിച്ചില്ല. ആനയുടെ പിന്നാലെ ചെല്ലുകയാണ്.  ഇതുകണ്ട് നിയന്ത്രിക്കാൻ കഴിയാതിരുന്ന ആന എല്ലാത്തിനേയും തുരത്തി ഓടിക്കുന്നതും സിംഹങ്ങൾ ജീവനും കൊണ്ട് ഓടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ കാണാം...


Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 



Also Read: പൂച്ചയെ ചുംബിക്കാൻ ചെന്ന പാമ്പിനു കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പോരാട്ടത്തിന്റെ ഒടുവിൽ ആനയുടെ വിജയം.  ഒറ്റയ്ക്കാണെങ്കിലും എല്ലാത്തിനേയും ഓടിക്കാൻ താൻ മാത്രം മതിയെന്ന് തെളിയിക്കുന്നതാണ് വീഡിയോ.  ഇത്രയും എണ്ണം ഉണ്ടായിട്ടും ആനയുടെ മുടിയിൽ പോലും ഒരു പോറലേൽപ്പിക്കാൻ ഈ സിംഹങ്ങൾക്ക് കഴിഞ്ഞില്ല.  2 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതുവരെ നിരവധി പേരാണ് കാണുകയും ലൈക് ചെയ്യുകയും കമന്റിടുകയും ചെയ്തിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോ IFS ഉദ്യോഗസ്ഥനായ സുസന്റാ നന്ദയാണ് തന്റെ ട്വിറ്റര് അക്കൗണ്ട് ആയ @susantananda3 ലൂടെ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 282.9k വ്യൂസും 10.5k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.