പശ്ചിമ ബം​ഗാളിലെ ജൽപായ്​ഗുരിയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ ദിവസം എത്തിയ രോ​ഗികളെ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. രണ്ട് കാട്ടാനകളായിരുന്നു ബിന്നഗുരിയിലെ സൈനിക കന്റോൺമെന്റ് ആശുപത്രിയിൽ എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഫർണിച്ചറുകളും മുറികളുടെ ഭിത്തിയും ആനകൾ തകർത്തതായാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാഴ്ചക്കാരിൽ ഒരുപോലെ കൗതുകവും ഭയവും ഉണ്ടാക്കുന്ന വീഡിയോ ആണിത്. തമൽ സാഹ എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 31 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ കണ്ടു കഴിഞ്ഞു. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ ആന രോഗിയാകാമെന്നായിരുന്നു ചിലരുടെ കമന്റ്. “ആശുപത്രിയിൽ എല്ലാം ശരിയായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു സർപ്രൈസ് ഇൻസ്പെക്ഷൻ!” എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 



Skin care tips: ചർമ്മം തിളങ്ങാൻ കുടിക്കാം ഈ ഫ്രഷ് ജ്യൂസുകൾ...


ചർമ്മ സംരക്ഷണം ഇപ്പോൾ എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രധാന കാര്യമായി മാറിയിരിക്കുകയാണ്. തിളങ്ങുന്ന ചർമ്മം അല്ലെങ്കിൽ കരുവാളിപ്പോ, കുരുവോ ചുളിവുകളോ ഇല്ലാത്ത ചർമ്മം വേണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് മിക്കവരും. ഓരോരുത്തർക്കും ഓരോ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം. ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടി പാർലറുകളിൽ പോയും സൗന്ദര്യവർധക വസ്തുക്കൾ വാങ്ങി ഉപയോ​ഗിക്കുകയും ചെയ്യാറുണ്ട് ആളുകൾ. ഭക്ഷണത്തിൽ ഒരൽപം ശ്രദ്ധിച്ചാൽ ചർമ്മത്തിന്റെ ആരോ​ഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയും. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ജ്യൂസുകളെ കുറിച്ച് അറിയാം. 


ഓറഞ്ച് ജ്യൂസ് - ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വളരെ പ്രധാനമാണ്. 


Also Read: Viral Video: സ്വിമ്മിങ് പൂളിൽ തലകീഴായി നടക്കുന്ന സ്ത്രീ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ


 


തണ്ണിമത്തൻ ജ്യൂസ് - ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. തണ്ണിമത്തനിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. മുഖത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് മങ്ങുന്ന ചര്‍മ്മത്തിന്‍റെ നിറം വര്‍ധിപ്പിക്കാനും തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കും. 


മാതളം ജ്യൂസ് - മാതളത്തിൽ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മാതളത്തിന്‍റെ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മുഖക്കുരു വരാതിരിക്കാനും മാതളജ്യൂസ് കുടിക്കാം. 


നെല്ലിക്ക ജ്യൂസ് - ചർമ്മത്തിന് തിളക്കം നൽകാനും ടോണിംഗ് നൽകാനും ചർമ്മത്തെ ഇറുകിയതാക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ദഹനത്തിനും സഹായിക്കുന്നു. 


തക്കാളി ജ്യൂസ് - ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ് തക്കാളി ജ്യൂസ്​. സൂര്യാഘാതത്തിൽ നിന്ന്​ ചർമ്മത്തെ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാൻ ഇത്​ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്​ തക്കാളി ജ്യൂസ്​ കുടിക്കുന്നത്​ ചർമ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ സഹായിക്കും. 


വെള്ളരിക്ക ജ്യൂസ് - ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്നതാണ് വെള്ളരിക്ക ജ്യൂസ്. ഒപ്പം ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.