സമൂഹ മാധ്യമങ്ങളിൽ നിരവധി രസകരമായ വീഡിയോകൾ പ്രചരിക്കാറുണ്ട്. മനസ്സിന് സന്തോഷം നൽകുന്ന വീഡിയോകൾ കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. ചിലത് നമ്മെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ആകും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഏതാനും സ്ത്രീകൾ ഒരു ചടങ്ങ് കഴിഞ്ഞ് കാറിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. കാറിൽ കയറി വിൻഡോ ​ഗ്ലാസിലൂടെ ഇവർ യാത്ര പറയുന്നതും കൈവീശിക്കാണിക്കുന്നതും കാണാം. കാറിൽ കയറി പുഞ്ചിരിച്ച് ഡോർ അടച്ചതിന് ശേഷമാണ് ഈ കാറിന്റെ പൂർണരൂപം ദൃശ്യങ്ങളിൽ കാണുന്നത്.



ഡോർ അടച്ചതിന് ശേഷമുള്ള കാര്യങ്ങൾ കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല. അവർ കയറിയത് കാറിലല്ല, ഒരു കാളവണ്ടിയിലാണ്. കാളവണ്ടിയുടെ ഒരു ഭാഗം കാറിന്റേത് പോലെ രൂപകൽപ്പന ചെയ്തിരിക്കുകയായിരുന്നു. കാളവണ്ടിയിൽ രണ്ട് കാളകളെ നിയന്ത്രിക്കുന്ന ഒരാളെ കാണാം. ബണ്ടി കെ മീംസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഇപ്പോഴത്തെ നിലയിൽ പോകുകയാണെങ്കിൽ താമസിയാതെ ഇത്തരം ഒരു കാർ വാങ്ങേണ്ടി വരുമെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.