VK Sasikalaയ്ക്ക് കോവിഡ്; ICUവില്‍ നിരീക്ഷണത്തില്‍
VK Sasikalaയ്ക്ക് കോവിഡ്; ICUവില്‍ നിരീക്ഷണത്തില്‍
ബംഗളൂരു: എഐഎഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശശികലയെ (VK Sasikala) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി, ചുമ, ശ്വാസതടസം എന്നിവയെ തുടര്‍ന്നാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്തശ്വാസ തടസത്തെ തുടര്‍ന്ന് അവരെ ICUവില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ ശശികലയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
ടിവി ദിനകരന്‍ കഴിഞ്ഞ ദിവസം ജയിലില്‍ ശശികലയെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Also read: ബിജെപിയ്ക്ക് വഴങ്ങുകയല്ലാതെ വേറെ മാര്‍ഗമില്ലാതെ ശശികല; ജയില്‍ മോചനം ഉടന്‍?
അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് 63കാരിയായ ശശികല 2017 ഫെബ്രുവരി മുതല്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ജയില്‍ മോചനത്തിന് ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഈ മാസം 27ന് ശശികല ജയില്‍മോചിതയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ് നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുറത്തിറങ്ങിയാലുള്ള ശശികലയുടെ നീക്കങ്ങള്‍ ഏറെ ആകാംഷയോടെയാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.