അണ്ണാഡിഎംകെ വിമതനേതാവ് വി.കെ. ശശികലയുടെ ഭർത്താവ് എം. നടരാജന്‍ (74) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 നാണ് അന്ത്യം സംഭവിച്ചത്. നെഞ്ച് വേദനയും ശ്വാസകോശ അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയെ കാണാന്‍ ടിടിവി ദിനകരന്‍ എത്തി. ഫെബ്രുവരി 2ന് ആരംഭിക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച.
രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് തന്നെ ഉപയോഗിക്കാം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് ശശികല-ദിനകരന്‍ പക്ഷം നല്‍കിയ ഹര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. യഥാര്‍ത്ഥ എ.ഐ.ഡി.എം.കെ തങ്ങളാണെന്ന് അവകാശവാദം ഉന്നയിക്കുന്ന ശശികല പക്ഷത്തിന് ഇത് കനത്ത തിരിച്ചടിയാകും.
രണ്ടില ചിഹ്നം ആര്‍ക്ക് നല്‍കണം എന്നത് സംബന്ധിച്ച് ഒക്ടോബര്‍ 31നകം തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എഡിഎംകെയുടെ ഔദ്യോഗിക പാര്‍ട്ടി ചിഹ്നമായ രണ്ടില മാര്‍ച്ച് 23ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. എഐഡിഎംകെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ അണ്ണാ ഡിഎംകെ പുറത്താക്കി. അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ശശികലയ്ക്ക് എതിരെ പ്രമേയം പാസാക്കി. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാർത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. ടിടിവി ദിനകരന്‍ നിയമിച്ച് ഭാരവാഹികളെയും നീക്കി.
അനധികൃത സ്വത്തുസമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എഡി.എം.കെ ( അമ്മ ) ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ നിന്ന് പുറത്ത് പോയതിന് തെളിവുകൾ ഹാജരാക്കി മുൻ ജയിൽ ഡി.ഐ.ജി ഡി. രൂപ.
അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നിന്നും ജനറല്‍ സെക്രട്ടറിയായ വി.കെ ശശികലയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. ഒപിഎസ് വിഭാഗം നേതാവ് ഇ മധുസൂദനാണ് എത്രയും വേഗം ചിത്രങ്ങൾ എടുത്തു മാറ്റണമെന്ന ആവശ്യം ഉയർത്തിയത്.
എഐഎഡി.എം.കെ വിഭാഗങ്ങൾ ഒരുമിക്കാൻ രഹസ്യ ചർച്ച നടത്തുന്നുവെന്ന വാർത്തകൾക്കിടെ നിലപാട് കടുപ്പിച്ച് ഒ. പന്നീർസെൽവം. ശശികല കുടുംബവുമായി യോജിച്ച് പോകില്ലെന്ന് പന്നീർസെൽവം വ്യക്തമാക്കി.
ശശികലയെയും ദിനകരനെയും ഒഴിവാക്കി എഐഎഡിഎംകെയിൽ ഐക്യമുണ്ടാക്കാൻ പനീർസെൽവം പക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും തമ്മിൽ ചർച്ചകൾ ആരംഭിച്ചു. ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചര്‍ച്ച നടത്തിയത്.
എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചതിനു പിന്നാലെ മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം വിഭാഗത്തിനും ശശികല പക്ഷത്തിനും പുതിയ ചിഹ്നവും പേരും അനുവദിച്ചു.
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്ന് തമിഴ്നാട് സെക്രട്ടറിയേറ്റിലെത്തും. ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തുമെന്ന് പനീർശെൽവം ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഇന്ന് ഓഫീസിലെത്തും. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗവര്‍ണര്‍ക്ക് ശശികലയും പന്നീര്‍സെല്‍വവും ആശംസകള്‍ നേര്‍ന്നു.