ബംഗളൂരു:  അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ മോചിതയായ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല (VK Sasikala) ഇന്ന് ചെന്നൈയില്‍ എത്തും. കൊവിഡ് ചികിത്സയും തുടര്‍ നിരീക്ഷണവും പൂര്‍ത്തിയാക്കിയ ശശികല ഇന്ന് രാവിലെ ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിയ്ക്കും എന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗളൂരു (Bengaluru) മുതൽ ചെന്നൈ വരെ ഏതാണ്ട് 32 ഇടങ്ങളിലാണ് ശശികലക്ക് (VK Sasikala) അണികൾ സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ശശികലയെ സ്വീകരിക്കാന്‍ ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്. 


Also Read: VK Sasikalaയ്ക്ക് കോവിഡ്; ICUവില്‍ നിരീക്ഷണത്തില്‍


ശശികലയുടെ വരവ് പ്രമാണിച്ച് പൊയസ് ഗാർഡനിലും അണ്ണാ ഡിഎംകെ ആസ്ഥാനത്തും സുരക്ഷ കൂട്ടിയിട്ടുണ്ട്.  കൂടാതെ തമിഴ്നാട് (Tamil Nadu) കർണാടക അതിർത്തിയിൽ 1500 പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുമുണ്ട്.  രാവിലെ 9 മണിക്കായിരിക്കും ദേവനഹള്ളിയിലെ റിസോർട്ടിൽ നിന്നും ശശികല തമിഴ്നാട് അതിർത്തിയായ ഹൊസൂറിലേക്കെത്തുന്നതെന്നാണ് സൂചന.  


ഇവിടേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.  ജയലളിതയുടെ (Jayalalitha) സമാധിസ്ഥലത്തേക്കുള്ള റാലിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ദിനകര പക്ഷവും എന്നാൽ അനുമതി നൽകിയിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.  ശശികലയുടെ സ്വീകരണ പരിപാടിയിൽ ഏകദേശം 5000 ത്തോളം പേർ പങ്കെടുക്കുമെന്നാണ് സൂചന.    


Also Read: Uttarakhand Glacier Burst: ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്; കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം 


അതിനിടെ ശശികലയും ദിനകരനും (TTV Dhinakaran) തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.  ഇതിനിടയിൽ ശശികലയുടെ ബിനാമി സ്വത്തുക്കൾ ഇന്നലെ സർക്കാർ കണ്ടുകെട്ടിയിട്ടുണ്ട്.  നൂറുകോടിയിലധികം രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്.  ബിനാമി ആക്ട് പ്രകാരമായിരുന്നു നടപടി.  ഇതിന് 2014 ൽ കോടതി ഉത്തരവുണ്ടായിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.