West Bengal Elections 2021: നാലാംഘട്ട പോളിംഗ് ആരംഭിച്ചു
ഇന്ന് വിധിയെഴുതുന്നത് 44 മണ്ഡലങ്ങളാണ്. കൃത്യം 7 മണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പോളിംഗ് ആരംഭിച്ചു. ഇന്ന് വിധിയെഴുതുന്നത് 44 മണ്ഡലങ്ങളാണ്. കൃത്യം 7 മണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
വടക്കന്‍ ബംഗാളിലെ കൂച്ച്ബെഹാര്‍ (Cooch Behar), അലിപുര്‍ദുവാര്‍ (Alipurduar), തെക്കന്‍ മേഖലയിലെ സൗത്ത് 24 പര്‍ഗാനസ്, ഹൗറ (Howrah), ഹൂഗ്ലി എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മത്സര രംഗത്ത് ഉള്ളത് 373 സ്ഥാനാര്‍ഥികളാണ്.
മൊത്തം 1, 15,81,022 വോട്ടർമാരാണ് ഇന്ന് ജനവിധിയെഴുതുന്നത്. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ബംഗാള്‍ മന്ത്രിമാരായ പാര്‍ഥ ചാറ്റര്‍ജി, അരുപ് ബിശ്വാസ് എന്നിവരാണ് ഇന്നത്തെ മത്സരാർത്ഥികളിൽ ശ്രദ്ധേയര്‍. കൂടാതെ രണ്ടു ബിജെപി എംപിമാരും മത്സരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി Soumi Hati രാവിലെതന്നെ തന്റെ വോട്ട് രേഖപ്പെടുത്തി.