കോഹിമ: നാഗാലാന്‍ഡ്, മേഘാലയ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. രണ്ടിടത്തും പ്രചാരണം ഞായറാഴ്ച അവസാനിച്ചിരുന്നു. ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയുടേത് അടക്കം തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


മേഘാലയ, നാഗാലാന്‍ഡ് നിയമസഭകളില്‍ 60 വീതം സീറ്റുകളാണ് ഉള്ളത്. മേഘാലയയില്‍ 370 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 3083 പോളിംങ് സ്‌റ്റേഷനുകളിലൂടെ 18.4 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി 32 സ്ത്രീകള്‍ മല്‍സരരംഗത്തുണ്ട്. 67 സമ്പൂര്‍ണ വനിതാ പോളിംങ് സ്‌റ്റേഷനുകളും 62 മാതൃകാപോളിംങ് സ്‌റ്റേഷനുകളുമുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എഫ് ആര്‍ ഖര്‍കോങ്‌ഗോര്‍ പറഞ്ഞു.


നാഗാലാന്‍ഡില്‍ മത്സരിക്കുന്ന പകുതിയിലേറെ സ്ഥാനാര്‍ഥികളും കോടിപതികളാണ്. ഇന്നു നടക്കുന്ന നിയമസഭാ വോട്ടെടുപ്പില്‍ ബിജെപി നേട്ടം കൊയ്യാന്‍ തയാറെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ നില പരുങ്ങലിലാണ്. മൂന്നു മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിനു സമ്മാനിച്ച കോണ്‍ഗ്രസിന് 60 അംഗ നിയമസഭയിലേക്ക് ഇത്തവണ 18 പേരെ മാത്രമാണ് മല്‍സരിപ്പിക്കാന്‍ കഴിഞ്ഞത്. പണത്തിനു ഞെരുക്കമെന്നു പറഞ്ഞ് അഞ്ച് സ്ഥാനാര്‍ഥികളാണ് പിന്‍മാറിയത്.