ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ മാ​ലി​ന്യ സം​സ്ക​രണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യം.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ന്‍റെ കീ​ഴി​ലു​ള്ള 93% മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ളി​ലെ വീ​ടു​ക​ളി​ല്‍ നി​ന്ന് ദി​വ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ല്‍ സം​സ്ക​രി​ക്ക​പ്പെ​ടു​ന്ന​ത് 57% മാണ് എന്ന് കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


രാ​ജ്യ​ത്ത് പ്ര​തി​ദി​നം 1.48 ല​ക്ഷം ട​ണ്‍ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ത്പാ​ദി​ക്ക​പ്പെ​ടു​ന്നുണ്ട്. ഇ​തി​ല്‍ 43% മാ​ലി​ന്യ​വും അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂമ്പാരങ്ങ​ളി​ല്‍ നി​റ​യു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.


ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ലി​ന്യം വി​ജ​യ​ക​ര​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​ല്‍ ഛത്തീസ്‌ഗ​ഢാ​ണ് ഒ​ന്നാ​മ​ത്. ദി​വ​സേ​ന ശേ​ഖ​രി​ക്കു​ന്ന 1,650 മെ​ട്രി​ക് ട​ണ്‍ മാ​ലി​ന്യ​ത്തി​ല്‍ 90%വും സം​സ്ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും മാ​ലി​ന്യ സം​സ്ക​ര​ണം മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. 


ഉ​ത്ത​ര്‍​പ്ര​ദേ​ശും മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.


14 സം​സ്ഥാ​ന​ങ്ങ​ളാ​ണ് എ​ല്ലാ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ളി​ലെ​യും വീ​ടു​ക​ളി​ല്‍ നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക എ​ന്ന ല​ക്ഷ്യം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ള 100% മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്താ​നാ​ണ് മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.