വയാനട്ടിലെ കുറുക്കൻമൂലയിലെ പ്രദേശ വാസികൾ ഒരു കടവയെ കൊണ്ടു പൊറുതിമുട്ടിയത് അടുത്തിടെ വാർത്തയായ ഒരു സംഭവമാണ്. വനമേഖലയോട് അതിർത്തി പങ്കിടുന്ന ഗ്രാമങ്ങൾക്ക് ഏറ്റവും ഭീതിയുണ്ടാക്കുന്നത് വന്യജീവികളുടെ ആക്രമണങ്ങൾ. മനുഷ്യൻ മാത്രമല്ല ഇവയുടെ ആക്രമണത്തിന് ഇരയാകുന്നതിൽ ഏറ്റവും കൂടുതൽ വളർത്തുമൃഗങ്ങളാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം. മതിൽക്കെട്ടുകൊണ്ട് സുരക്ഷ ഒരുക്കിയിരിക്കുന്ന ഒരു വീട്ടിലേക്കെത്തി പുള്ളിപ്പുലി ഒരു നായക്കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകുന്നതാണ് വീഡിയോ. ഗേറ്റിനുള്ളിൽ നിൽക്കുന്ന നായക്കുട്ടി പുലിയെ കാണുമ്പോൾ കുരയ്ക്കുന്നുണ്ട്. പെട്ടെന്ന് ഭയന്ന നായക്കുട്ടി പുലിയെ കണ്ട് ഭയന്ന് മാറുകയും ചെയ്തു.


ALSO READ : Viral Video: അനുകരണം ഒരു കഴിവാണ്.. ഒടുവിൽ കൂകിതെളിഞ്ഞ് നായ!



എന്നാൽ ഗെയിറ്റുവഴി ചാടി വീടിന്റെ മുറ്റത്തേക്ക് കടന്ന പുള്ളിപ്പുലി നായക്കുട്ടിയെ കടിച്ചെടുക്കുകയായിരുന്നു. ശേഷം നായക്കുട്ടിയുമായി പുള്ളിപ്പുലി മതിൽ ചാടി ഇരുട്ടിലേക്ക് മറയുകയായിരുന്നു.


ALSO READ : Viral Video | ഇതാണ് സഹജീവി സ്നേഹം; അനങ്ങാൻ സാധിക്കാത്ത ആമയെ കൊമ്പുകൊണ്ട് മറിച്ചിട്ട് രക്ഷപ്പെടുത്തി എരുമ



ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ കസ്വാൻ മറ്റൊരു കാര്യം വ്യക്തമാക്കാൻ വേണ്ടിയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. ഈ വീഡിയോയ്ക്കൊപ്പം മറ്റൊരു ട്വീറ്റിൽ നായക്കുട്ടിയുടെ കഴുത്തിൽ അണിയേണ്ട മുള്ള് കൊണ്ടുള്ള നെക്ക് ബെൽറ്റിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.