Viral Video: അനുകരണം ഒരു കഴിവാണ്.. ഒടുവിൽ കൂകിതെളിഞ്ഞ് നായ!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ കോഴിയെ അനുകരിക്കുന്ന നായയെയാണ് നിങ്ങൾക്ക് കാണാൻ കഴിയുക.  നായയുടെയും കോഴിയുടേയും ഈ ഫണ്ണി വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Dec 24, 2021, 02:40 PM IST
  • ഈ വീഡിയോയിൽ കോഴിയെ അനുകരിക്കുന്ന നായയെയാണ് നിങ്ങൾക്ക് കാണാൻ കഴിയുക
  • പലതരത്തിലുള്ള വീഡിയോകളെ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചിരി അടക്കാൻ കഴിയില്ല
Viral Video: അനുകരണം ഒരു കഴിവാണ്.. ഒടുവിൽ കൂകിതെളിഞ്ഞ് നായ!

Viral Video: പലതരത്തിലുള്ള വീഡിയോകളെ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ.  പലപ്പോഴും വൈൽഡ് ലൈഫ് വീഡിയോ, ഡാൻസ് വീഡിയോ, വിവാഹ വീഡിയോ, പാമ്പുകളുടെ വീഡിയോ അങ്ങനെ നിരവധി തരത്തിലുള്ള വീഡിയോകളാണ് (Viral Video) ദിനവും ഇവിടെ വൈറലാകുന്നത്.  

ഇവിടെ നാം കാണുന്ന വീഡിയോകൾ നമ്മെ ഭയപ്പെടുത്തുക മാത്രമല്ല ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഒരു കോഴിയും നായയും തമ്മിലുള്ള ഒരു രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video).  ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചിരി അടക്കാൻ കഴിയില്ല എന്നതിൽ ഒരു സംശയവുമില്ല.   

Also Read: Viral Video: വഴിതെറ്റി ചെന്നത് രാജാവിന്റെ മടയിൽ, പിന്നെ സംഭവിച്ചത്..!

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റോഡരികിൽ നിന്നുകൊണ്ട് ഒരു പൂവൻകോഴി കൂകുന്നത്.  പൂവൻ കോഴി കൂകുന്നത് എന്താ ഇത്ര അതിശയം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലെ എന്നാൽ ഇവിടുത്തെ വിഷയം അതല്ല മറിച്ച് അതിന്റെ അടുത്ത് നിന്നിരുന്ന ഒരു നായയുടെ പ്രകടനമാണ്. 

Also Read: Viral Video: സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്..! ഒടുവില്‍ സംഭവിച്ചത്, വീഡിയോ വൈറല്‍

കൂകി നിർത്തുന്ന കോഴിയെ ഒട്ടും മടിയില്ലാതെ അനുകരിക്കുകയാണ് ഈ നായ.  നായയുടെ ഈ പ്രവൃത്തിയിൽ ശരിക്കും പറഞ്ഞാൽ കോഴി തന്നെ ഞെട്ടിപ്പോയി.  ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല വീഡിയോയ്ക്ക് (Viral Video) മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്.  വീഡിയോ കാണാം...

 

 

വൈറലാകുന്ന ഈ വീഡിയോ  monushetty എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോ എത്രത്തോളം വൈറൽ ആകുന്നുവെന്ന് അതിന് ലഭിക്കുന്ന ദശലക്ഷക്കണക്കിനുള്ള വ്യൂസിൽ നിന്നും നമുക്ക് മനസ്സിലാക്കാം. 

Also Read: Mercury Transit : 2022-ന് മുമ്പുള്ള ബുധ സംക്രമണം, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കണം! 

വീഡിയോ കണ്ടതിന് ശേഷം ഒരു ഉപയോക്താവ് നൽകിയിരിക്കുന്ന കമന്റ് 'ജീനിയസ് ഡോഗ്' എന്നായിരുന്നു . വൈറലാകുണ്ണ ഈ വീഡിയോയ്ക്ക് ഇതുവരെ  വീഡിയോയ്ക്ക് 2,73000 ത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News