Crocodile Jaguar Fight Video:  ജാഗ്വാർ വളരെ അപകടകാരിയായ മൃഗമാണ്. ഇത് കാഴ്ചയിൽ പുള്ളിപ്പുലിയേക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ പുലർത്തുകയും ചെയ്യുന്ന ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും ഇവയെ കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ കടുവയെപ്പോലെ നീന്താൻ ഇഷ്ടപ്പെടുന്ന വന്യമൃഗമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: സിംഹക്കൂട്ടത്തെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന കൊമ്പന്‍...!!


വേട്ടയാടലിന്റെ കാര്യത്തിൽ ജാഗ്വാർ സിംഹത്തേക്കാളും ചീറ്റയേക്കാളും വേഗതയുള്ളതാണ്. കാട്ടിലെ വന്യമൃഗങ്ങളെ  വേട്ടയാടുന്നതിനൊപ്പം ജഗ്വാർ ജലജീവികളെയും ഇരയാക്കാറുണ്ട്. ഇരയെ കഴുത്തിൽ കടിച്ച് കൊലപ്പെടുത്തുന്ന മാംസഭുക്കുകളുടെ സ്വാഭാവിക ശൈലിയിൽ നിന്നും വിപരീതമായി തൻ്റെ ശക്തമായ പല്ലുകൾ ഉപയോഗിച്ച് തലയോട്ടി തകർത്താണ് ഇവ ഇരകളെ കൊല്ലുന്നത്. 


Also Read: Viral Video: കളി മൂർഖനോട്.. കിട്ടി ഉഗ്രൻ പണി! ഞെട്ടിത്തരിച്ച് സൈബർ ലോകം..!


ഇപ്പോഴിതാ ജാഗ്വറിന്റെ മറ്റൊരു വേട്ടയാടൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ ജാഗ്വാർ വെള്ളത്തിലൂടെ പതുങ്ങിച്ചെന്ന് മുതലയെ തന്റെ ഇരയാക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ നിരവധി കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.  


Also Read: Viral Video: വെള്ളം കുടിക്കാനെത്തിയ ജാഗ്വാർ പെരുമ്പാമ്പിനെ കണ്ടപ്പോൾ, പിന്നെ സംഭവിച്ചത്..!


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ജാഗ്വാർ നദിയുടെ തീരത്തുകൂടി നടക്കുന്നത്. പെട്ടെന്നാണ് അവന്റെ കണ്ണുകൾ ദൂരെയുള്ള മുതലയിലേക്ക് പതിച്ചത്. പിന്നെ ജാഗ്വാർ പെട്ടെന്നുതന്നെ പതുക്കെപ്പതുക്കെ വെള്ളത്തിലൂടെ നീന്തിച്ചെന്ന് പിന്നിലൂടെ മുതലയുടെ മേൽ കുതിക്കുന്നതും വീഡിയോയിൽ കാണാം. ശേഷം പതുക്കെ പതുക്കെ മുതലയെ തന്റെ ഇരയാക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...


 



Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ


ജാഗ്വറിന്റെയും മുതലയുടേയും വൈറലാകുന്ന ഈ വീഡിയോ National Geographic  എന്ന യൂട്യൂബ് ചാനലിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വീഡിയോ ഇതുവരെ 6 കോടി 14 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.  അതിൽ നിന്നും ഈ വീഡിയോയുടെ ജനപ്രീതി നമുക്ക് കണക്കാക്കാൻ കഴിയും. എന്തായാലും വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.