ലഖ്‌നൗ: ബി.ജെ.പിയുടെ കോവിഡ് വാക്സിനിൽ വിശ്വാസമില്ലെന്നും അത് തങ്ങൾക്ക് വേണ്ടെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറിനുള്ള മറുപടിയുമായാണ് അഖിലേഷ് യാദവ് രം​ഗത്തെത്തിയത്. താന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും രംഗത്തെത്തി. ഞാന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവുക. 2022-ൽ യു.പിയിൽ അധികാരത്തിലെത്തുമ്പോൾ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കും- അഖിലേഷ് യാദവ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Covid Update: വീണ്ടും അയ്യായിരം കടന്ന് കോവിഡ് രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85


എന്നാൽ  Vaccine കാര്യത്തിൽ അഖിലേഷ് യാദവ് രാഷ്ട്രീയം കളിക്കുകയാണന്നുള്ള ആരോപണവുമായി ബി.ജെ.പി നേതാക്കളും രം​ഗത്തെത്തിയുണ്ട്.രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്ന പ്രസ്താവനയാണ് അഖിലേഷിന്റേതെന്ന് ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അഖിലേഷിന് വാക്സിനില്‍ വിശ്വാസമില്ല. അതുപോലെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് അഖിലേഷിനെയും വിശ്വാസമില്ല. പ്രസ്താവനയില്‍ അദ്ദേഹം മാപ്പ് പറയണമെന്നും മൗര്യ ആവശ്യപ്പെട്ടു.കോവിഡ് വാക്സിനെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും(Anurag Thakur) പറഞ്ഞു.


Also Read: Free Covid Vaccine, പ്രസ്താവനയില്‍ കൂടുതല്‍ വ്യക്തത വരുത്തി ആരോഗ്യമന്ത്രി...!!


അഖിലേഷ് യാദവിന് രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാനാവില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച്‌ ഒരു വിധത്തിലുള്ള അപവാദങ്ങളും പറഞ്ഞു പരത്താന്‍ പാടില്ലെന്നും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി Harsha Vardhan   ഇന്ന് പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടി പേര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ശേഷിക്കുന്ന 27 കോടി പേര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ നിലവിലുള്ള കോവിഡ് ബാധിതർ 2.5 ലക്ഷം കടന്നിട്ടുണ്ട്. ഇത് യു.പിയിൽ മാത്രം 14000-ൽ അധികമാണ്. 8000ത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA