ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ ട്വീറ്റില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ വിമര്‍ശിച്ചിരുന്നു.


ഞങ്ങളുടെ സംരക്ഷിത പ്രദേശങ്ങളില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നതിനുള്ള നിയമങ്ങള്‍ കോണ്‍ഗ്രസ്‌ ലംഘിച്ചുവെന്നും പൗരത്വ ബില്ലിലൂടെ പ്രതിപക്ഷ പാര്‍ട്ടിയുടെ മണ്ടത്തരം തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി ട്വീറ്റ് ചെയ്തു.


'ഇല്ല, രാഹുൽ ഗാന്ധി ജി, നിങ്ങളുടെ കോൺഗ്രസ് പാർട്ടി നിയമങ്ങൾ ലംഘിച്ച് എല്ലാ അഭയാർഥികളെയും ഞങ്ങളുടെ സംരക്ഷിത പ്രദേശങ്ങളിൽ പാർപ്പിച്ചു! കോൺഗ്രസിന്‍റെ ഈ നയം കാരണം അനധികൃത കുടിയേറ്റക്കാർ എല്ലാവരും വടക്കുകിഴക്കൻ പ്രദേശത്തേക്ക് പ്രവേശിച്ചു. നിങ്ങളുടെ മണ്ടത്തരങ്ങൾ ഞങ്ങള്‍ ശരിയാക്കി. ഇപ്പോൾ, അഭയാർഥികൾക്ക് ഞങ്ങളുടെ സംരക്ഷിത ഭൂമിയിൽ പ്രാദേശിക പൗരന്മാരാകാൻ കഴിയില്ല' ഇതായിരുന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ മറുപടി.


 



 


വടക്കുകിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സര്‍ക്കാരിന്‍റെ ശ്രമമാണ് ഈ പൗരത്വ ഭേദഗതി ബില്ലെന്നും വടക്കു കിഴക്കന്‍ മേഖലയിലെ ജീവിത സാഹചര്യങ്ങള്‍ക്കും ഇന്ത്യയെന്ന ആശയത്തിനും എതിരെയുള്ള ആക്രമണമാണിതെന്നും. താന്‍ വടക്കു-കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കൊപ്പമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു.


ആ ട്വീറ്റിനാണ് കേന്ദ്രമന്ത്രിയുടെ ഈ മറുപടി.