തിരുവനന്തപുരം: കേരള ടി20 ട്രോഫിയിൽ ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഡിസിഎ തിരുവനന്തപുരം ഡിസിഎ എറണാകുളത്തെ നേരിടും. തുമ്പയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഉച്ചയ്ക്ക് 1 മണിയ്ക്ക് നിശ്ചയിച്ചിരുന്ന മത്സരം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
കേരള ടി20 ട്രോഫിയിൽ ആദ്യമായാണ് ഡിസിഎ എറണാകുളത്തെ ഡിസിഎ തിരുവനന്തപുരം നേരിടുന്നത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് തിരുവനന്തപുരം സെമി ഫൈനൽ ഉറപ്പിച്ചത്. മറുഭാഗത്ത്, ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനാക്കാരായാണ് എറണാകുളവും സെമി പോരാട്ടത്തിന് ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച 4 മത്സരങ്ങളും വിജയിച്ചാണ് ഡിസിഎ തിരുവനന്തപുരം കരുത്ത് തെളിയിച്ച്. കളിച്ച 4 മത്സരങ്ങളിൽ മൂന്നും വിജയിച്ച ഡിസിഎ എറണാകുളം ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ALSO READ: ആശാന് പകരക്കാരന്‍ വരുന്നു; കൊമ്പൻമാർക്ക് ഇനി സ്വീഡിഷ് പരിശീലകന്‍
കേരള ടി20 ട്രോഫി രണ്ടാം സെമി ഫൈനൽ സാധ്യതാ സ്ക്വാഡുകൾ:
ഡിസിഎ തിരുവനന്തപുരം സ്‌ക്വാഡ്: കൃഷ്ണ പ്രസാദ് (C), അക്ഷയ് ശിവ്, അഭിഷേക് നായർ, ഭരത് സൂര്യ (WK), അഭിജിത്ത് പ്രവീൺ, കൃഷ്ണ ദേവൻ, ഫാസിൽ ഫാനൂസ്, വൈശാഖ് ചന്ദ്രൻ, വിജയ് വിശ്വനാഥ്, രാഹുൽ ചന്ദ്രൻ, ശ്രീവർദ്ധൻ മുരളി, നീൽ സണ്ണി
ഡിസിഎ എറണാകുളം സ്ക്വാഡ്: അഖിൽ എം എസ് (C), സഞ്ജയ് രാജ് (WK), അമീർഷ എസ് എൻ, ഗോവിന്ദ് പാ, സഞ്ജീവ് സതീശൻ, അരവിന്ദ് കെ എസ്, അജിത് വാസുദേവൻ, ശിവരാജ് എസ്, ജോസ് പേരയിൽ, ഇബ്നുൽ അഫ്താബ്, നക്സൺ രാഹുൽ, ലിസ്റ്റൺ അഗസ്റ്റിൻ.
ഡിസിഎ തിരുവനന്തപുരം vs ഡിസിഎ എറണാകുളം ഡ്രീം ഇലവൻ സാധ്യതാ ടീം 1
കീപ്പർ - സഞ്ജയ് രാജ്, ബി സൂര്യ എം
ബാറ്റ്സ്മാൻമാർ - കൃഷ്ണ പ്രസാദ്, അക്ഷയ് ശിവ് (VC), നീൽ സണ്ണി
ഓൾറൗണ്ടർമാർ - എസ് ശിവരാജ് (C), അഖിൽ എം എസ്, അഭിജിത്ത് പ്രവീൺ
ബൗളർമാർ - ജോസ് എസ് പേരയിൽ, വിജയ് എസ് വിശ്വനാഥ്
ഡിസിഎ തിരുവനന്തപുരം vs ഡിസിഎ എറണാകുളം ഡ്രീം ഇലവൻ സാധ്യതാ ടീം 2
കീപ്പർ - സഞ്ജയ് രാജ്
ബാറ്റ്സ്മാൻ - കൃഷ്ണ പ്രസാദ് (C), അക്ഷയ് ശിവ്, നീൽ സണ്ണി
ഓൾ റൗണ്ടർമാർ - എസ് ശിവരാജ്, അഖിൽ എംഎസ് (VC), അഭിജിത്ത് പ്രവീൺ
ബൗളർമാർ - ജോസ് എസ് പേരയിൽ, വിജയ് എസ് വിശ്വനാഥ്, ഇബ്നുൽ അഫ്താബ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.