രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വിമതർ
ജയ്പൂരിലേക്ക് മടങ്ങുന്നതിന് വേണ്ട സംരക്ഷണം ആവശ്യപ്പെട്ടുള്ള ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.
ന്യുഡൽഹി: രാജസ്ഥാനിൽ ആഗസ്റ്റ് 14 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിമതർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം പൈലറ്റ് പക്ഷം രാജസ്ഥാനിലേക്ക് മടങ്ങുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
ജയ്പൂരിലേക്ക് മടങ്ങുന്നതിന് വേണ്ട സംരക്ഷണം ആവശ്യപ്പെട്ടുള്ള ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇവർ എല്ലാവരും നിലവിൽ ഹരിയാനയിലാണ് ഉള്ളത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യരാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വിമതർ ജയ്പൂരിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഇവർക്ക് സ്പീക്കർ സി. പി. ജോഷി നൽകിയ അയോഗ്യത മുന്നറിയിപ്പ് നോട്ടീസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
Also read: അയോധ്യയില്‍ മുസ്ലീം പള്ളി നിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു
നിയസഭാ സമ്മേളനത്തില്‍ തങ്ങള്‍ പങ്കെടുക്കുമെന്നും എന്നാണ് ജയ്പൂരിലേക്ക് മടങ്ങുന്നതെന്നതിന് തീരുമാനമായിട്ടില്ലെന്നും ഒരു കോണ്‍ഗ്രസ് വിമത എംഎല്‍എ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 200 അംഗ നിയമസഭയിൽ 102 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അശോക് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. 30 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സച്ചിൻ പൈലറ്റ് പക്ഷത്ത് നിലവിൽ 19 എംഎൽഎമാരാണുള്ളത്.
രാഷ്ട്രീയപ്പോര് തുടങ്ങിയപ്പോൾ തന്നെ സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും നഷ്ടമായിരുന്നു. കൂടാതെ സച്ചിൻ പൈലറ്റിന്റെ അനുഭാവികളെ സംഘടനാ നേതൃസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുകയുണ്ടായി.