അയോധ്യയില്‍ മുസ്ലീം പള്ളി നിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

പള്ളി നിര്‍മാണത്തിന് വേണ്ടി രൂപീകരിച്ച ട്രസ്റ്റില്‍ പരമാവധി 15 അംഗങ്ങളാണുണ്ടാകുക. ഇതില്‍ ഒമ്പത് അംഗങ്ങളുടെ പേര് പ്രഖ്യാപിച്ചു

Last Updated : Jul 30, 2020, 02:56 PM IST
  • അഞ്ച് ഏക്കറില്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുമെന്നാണ് വഖഫ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
  • അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തിലാണ് പള്ളി നിര്‍മിക്കുക
  • കൂടാതെ, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ആശുപത്രി എന്നിവയും അഞ്ചേക്കറില്‍ നിര്‍മിക്കും
അയോധ്യയില്‍ മുസ്ലീം പള്ളി നിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മാണത്തിന് നീക്കം തുടങ്ങി. അയോധ്യയില്‍ ഉത്തർപ്രദേശ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കറില്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുമെന്നാണ് വഖഫ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്നാണ് ട്രസ്റ്റിന്റെ പേര്. 

കൂടാതെ, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ആശുപത്രി എന്നിവയും അഞ്ചേക്കറില്‍ നിര്‍മിക്കും. അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തിലാണ് പള്ളി നിര്‍മിക്കുക. പള്ളി നിര്‍മാണത്തിന് വേണ്ടി രൂപീകരിച്ച ട്രസ്റ്റില്‍ പരമാവധി 15 അംഗങ്ങളാണുണ്ടാകുക. ഇതില്‍ ഒമ്പത് അംഗങ്ങളുടെ പേര് പ്രഖ്യാപിച്ചു. ട്രസ്റ്റിലെ പ്രധാനി വഖഫ് ബോര്‍ഡ് ചെയര്‍മാനാണ്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖിയാണ് ട്രസ്റ്റിന്റെയും അധ്യക്ഷന്‍.

Also Read: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം;ഭൂമി പൂജയ്ക്കായി RSS ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു!

ഗോരഖ്പൂരിലെ അദ്നാന്‍ ഫാറൂഖ് ഷാ, ലഖ്നൗവിലെ അത്താര്‍ ഹുസൈന്‍, മീററ്റിലെ ഫായിസ് അഫ്താബ് എന്നിവരാണ് ഭാരവാഹികള്‍. ബാന്തയിലെ മുഹമ്മദ് ജുനൈദ് സിദ്ദീഖി, ശൈഖ് സൗദുസ്സമാന്‍, ലഖ്നൗവിലെ മുഹമ്മദ് റാഷിദ്, ഇമ്രാന്‍ അഹമ്മദ് എന്നിവരാണ് അംഗങ്ങള്‍.

More Stories

Trending News