Weather Update Today: ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ ഇപ്പോഴും അതിതീവ്രമായ തണുപ്പിന്‍റെ പിടിയിലാണ്.  വരാനിരിക്കുന്ന രണ്ട് ദിവസങ്ങളിൽ കാശ്മീരിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നതിനാല്‍ ഉത്തരേന്ത്യയില്‍  ഉടൻ തണുപ്പിന് ശമനം ഉണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Monday Born Luck: തിങ്കളാഴ്ച ജനിച്ചവരുടെ ഭാഗ്യത്തിന് പിന്നില്‍!! ഈ ഗ്രഹത്തിന്‍റെ കൃപയാല്‍ ഇവര്‍ക്ക് ഉന്നത വിജയം ഉറപ്പ് 


IMD മുന്നറിയിപ്പ് അനുസരിച്ച് അടുത്ത രണ്ട് ദിവസങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞിനൊപ്പം വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളില്‍ കടുത്ത തണുപ്പും അനുഭവപ്പെടാം. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച്, ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽജിത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ വ്യാപകമായ മഴയും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകും. ഇത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് വര്‍ദ്ധിക്കാന്‍ ഇടയാക്കും. 


Also Read: Love Horoscope Today, January 29: ഇടവം രാശിക്കാര്‍ ജാഗ്രത പാലിക്കുക!! ഇന്നത്തെ പ്രണയ രാശിഫലം അറിയാം 


ജനുവരി 30, 31 തീയതികളിൽ കശ്മീരിലും 2024 ജനുവരി 31ന് ഹിമാചൽ പ്രദേശിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ പ്രദേശങ്ങളിലെ താമസക്കാരും യാത്രക്കാരും പ്രാദേശിക കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു.


ഉത്തരാഖണ്ഡ്, പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 2024 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ നേരിയ മഴ പ്രതീക്ഷിക്കാം.


IMD അനുസരിച്ച്, ജനുവരി 28 മുതൽ 30 വരെ ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലും ജനുവരി 29, 30 തീയതികളിൽ രാജസ്ഥാനിലെ ഒറ്റപ്പെട്ടയിടങ്ങളിലും രാത്രിയിലും രാവിലെയും ഇടതൂർന്നതും വളരെ ഇടതൂർന്നതുമായ മൂടൽമഞ്ഞ് ഏതാനും മണിക്കൂറുകൾ നിലനിൽക്കും.


എല്ലാ വര്‍ഷവും ഉത്തരേന്ത്യയില്‍  മകര സംക്രാന്തിയ്ക്ക് ശേഷം തണുപ്പിന് ശമനം ഉണ്ടാകുന്നതാണ്. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി കഠിനമായ തണുപ്പ് തുടരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.