Luck of Monday Born People: ജ്യോതിഷം പറയുന്നതനുസരിച്ച് ഏറെ പ്രത്യേകതയുള്ളവരാണ് തിങ്കളാഴ്ച ജനിച്ചവര്‍. ഈ ദിവസം ജനിച്ചവര്‍ ആകര്‍ഷകമായ വ്യക്തിത്വത്തിന് ഉടമകളാണ്. ഇവരുടെ സൗഹൃദപരമായ പെരുമാറ്റം ഏവരേയും ആകര്‍ഷിക്കും.
തിങ്കളാഴ്ച ജനിച്ചവര്‍ ആളുകളുമായി സൗഹൃദം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരും ഈ സൗഹൃദം അവര്‍ നന്നായി ആസ്വദിക്കുകയും ചെയ്യുന്നവരാണ്. ഇവര്‍ സഹാനുഭൂതിയും അനുകമ്പയും ഉള്ളവരും ഒപ്പം വിശ്വസ്തരുമാണ്. തിങ്കളാഴ്ച ജനിച്ചവർ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടവരാണ്. ഇവരുടെ സ്വഭാവം, ശാരീരിക ഘടന, തൊഴില്‍ രംഗം, ആരോഗ്യസ്ഥിതി, കരിയർ എന്നിവയെല്ലാം മറ്റുള്ളവരില്‍നിന്ന് ഏറെ വ്യത്യാസമായിരിയ്ക്കും.
Also Read: Intelligent Zodiac Signs: ഈ രാശിക്കാര്‍ ഏറെ ബുദ്ധിശാലികള്‍, ഇവരെ കബളിപ്പിക്കുക അസാധ്യം!!
ഈ സാധാരണ പ്രത്യേകതകള്‍ കൂടാതെ ജ്യോതിഷത്തിലും തിങ്കളാഴ്ച ജനിച്ചവര്‍ക്ക് ഏറെ പ്രത്യേകതകള്‍ വിവരിക്കുന്നുണ്ട്. തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ഭാഗ്യശാലികളായ വ്യക്തികളാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതിന് കാരണമുണ്ട്. ജ്യോതിഷത്തിൽ, തിങ്കളാഴ്ചയെ ചന്ദ്രന്റെ ദിവസം എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. തിങ്കളാഴ്ച ജനിച്ചവരില്‍ ചന്ദ്രന് പ്രത്യേക സ്വാധീനം ചെലുത്തുന്നു, ഇത് ഇവരുടെ ജീവിത്തില്‍ ഭാഗ്യത്തിന് വഴി തെളിക്കുന്നു.
ജ്യോതിഷം അനുസരിച്ച് തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ആകര്‍ഷകത്വം ഉള്ളവരും നല്ല സ്വഭാവഗുണം ഉള്ളവരും ആയിരിയ്ക്കും. ഇവര്‍ക്ക് സുന്ദരമായ നിറവും ആകര്‍ഷമായ കണ്ണുകളുമുണ്ടാകും. ഇവര്‍ സൗമ്യശീലമുള്ളവരും എപ്പോഴും പ്രസന്നത നിറഞ്ഞവരും സുഹൃത്തുക്കൾക്കും ബന്ധുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവരുമായിരിയ്ക്കും.
തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ഭാഷാ നൈപുണ്യം ഉള്ളവരാണ് എന്നാണ് പറയപ്പെടുന്നത്. അതായത്, ഇവര്‍ ഒന്നിലധികം ഭാഷകള്‍ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ ആയിരിയ്ക്കും. ഇവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ സംഭാഷണത്തിൽ ഏര്‍പ്പെടാന്‍ തെല്ലും സങ്കോചമുണ്ടാകില്ല. എന്നാല്‍, ഇവര്‍ ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വളരെ സമയം എടുക്കുന്നു, ഇവര്‍ ഏറെ ആലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കൂ. ഇവരുടെ ജീവിതത്തില്‍ മറ്റുള്ളവരുടെ ഉപദേശം വളരെ വേഗത്തിൽ സ്വാധീനം ചെലുത്തുന്നു.
തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ വികാരാധീനരാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇവരുടെ ഈ വൈകാരികതയ്ക്കും സ്ഥിരതയില്ല. ചന്ദ്രൻ ദിനംപ്രതി മാറുന്നതിനാൽ, ഇവരുടെ മാനസികാവസ്ഥയും മാറും. ഇവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ല. എന്നാല്‍, ഇവര്‍ ശാന്തതയോടെ, സാഹചര്യത്തോട് പ്രതികരിക്കുകയും എല്ലാവരുമായും സൗഹൃദബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.
തിങ്കളാഴ്ച ജനിച്ചവര്‍ ആശയ സമ്പന്നര്‍ ആണ്. എന്നാല്‍, ഈ ആശയങ്ങള്‍ പങ്കിടാന്‍ പ്രോത്സസാഹിപ്പിച്ചാല് മാത്രമേ അവര്‍ ഈ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുകയുള്ളൂ. ഇവര്‍ അല്പം അന്തർമുഖരാണ്, കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു. ഇവര്‍ സ്ത്രീകളോട് കൂടുതൽ അടുപ്പമുള്ളവരാണ്.
തിങ്കളാഴ്ച ജനിച്ചവര്‍ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. അവര്‍ കൂടുതല്‍ ഉയരങ്ങളിലെത്താനും പുതിയ ലക്ഷ്യങ്ങൾ നേടാനും ആഗ്രഹിക്കുന്നു. ബഹുമാനവും അഭിനന്ദനവും ഏറെ പ്രതീക്ഷിക്കുന്നവരാണ് തിങ്കളാഴ്ച ജനിച്ചവര്‍.
തിങ്കളാഴ്ച ദിവസം ശിവനെ ആരാധിക്കുകയും അന്നദാനം നടത്തുകയും ചെയ്യുന്നത് തിങ്കളാഴ്ച ജനിച്ചവരുടെ ഭാഗ്യം കൂടുതല്‍ പ്രകാശിപ്പിക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.