Weird punishment: സ്കൂള്‍ ഫീസ് കൊണ്ടുവരാൻ മറക്കില്ല, 30 തവണ നോട്ടുബുക്കില്‍ എഴുതിച്ച് അദ്ധ്യാപിക!!
Weird punishment: കുട്ടികള്‍ സ്കൂള്‍ ഫീസ് നല്‍കാന്‍ വൈകുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ശിക്ഷാ നടപടിയ്ക്ക് അദ്ധ്യാപിക മുതിര്‍ന്നത്. സംഭവം കുട്ടികള്‍ വീട്ടില്‍ അറിയിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
Teacher's Punishment: സ്കൂള്‍ ഫീസ് നല്‍കാത്ത കുട്ടികളെക്കൊണ്ട് "നാളെ മറക്കാതെ ഫീസ് കൊണ്ടുവരും" എന്ന് 30 തവണ നോട്ടുബുക്കില്‍ എഴുതിച്ച് അദ്ധ്യാപിക...!! മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു സ്കൂളിലാണ് വിചിത്രമായ ഈ ശിക്ഷാ നടപടി അരങ്ങേറിയത്.
കുട്ടികള്‍ സ്കൂള്‍ ഫീസ് നല്‍കാന്‍ വൈകുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ശിക്ഷാ നടപടിയ്ക്ക് അദ്ധ്യാപിക മുതിര്‍ന്നത്. സംഭവം കുട്ടികള്‍ വീട്ടില്‍ അറിയിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം ശക്തമായപ്പോള്‍ ഇത്തരത്തില്‍ സ്കൂള്‍ ഫീസ് നല്‍കാത്തതിന് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ച അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഈ വിവരം അറിയിച്ചത്.
താനെയിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം അരങ്ങേറിയത്. ഇവിടെയുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് അദ്ധ്യാപിക വിദ്യാർത്ഥികളോട് 'നാളെ സ്കൂള്‍ ഫീസ് കൊണ്ടുവരാൻ മറക്കില്ല' എന്ന് നോട്ട് ബുക്കിൽ 30 തവണ എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. അദ്ധ്യാപിക കുട്ടികളോട് എഴുതാന്‍ ആവശ്യപ്പെട്ടതിന്‍റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിനെ തുടർന്ന് രക്ഷിതാക്കൾ പ്രതിഷേധം ആരംഭിച്ചു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം താനെ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ അഭിജിത്ത് ഭംഗർ വിദ്യാഭ്യാസ ഓഫീസറോട് സ്കൂൾ സന്ദർശിച്ച് വിഷയം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് സ്‌കൂൾ മാനേജ്‌മെന്‍റ് അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു. അദ്ധ്യാപികയ്‌ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നിർദേശം നൽകിയതായി അറിയിപ്പിൽ പറയുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്‌കൂളിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുകയാണ് എന്നും സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ് എന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ അഭിജിത്ത് ഭംഗർ പറഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാർത്ഥികൾക്ക് മാനസികമോ ശാരീരികമോ ആയ പീഡനങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ശിക്ഷാര്‍ഹമാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...