Modi Cabinet Reshuffle 2021: ഡല്‍ഹിയില്‍നിന്നുള്ള  സന്ദേശത്തിനായി  1 മണിവരെ കാത്തിരുന്നു, ഒടുക്കം രാജി സമര്‍പ്പിച്ച്‌  Saumitra Khan..!!


COMMERCIAL BREAK
SCROLL TO CONTINUE READING


Kolkata:മന്ത്രി സ്ഥാനം മോഹിച്ച്  1 മണിവരെ  കാത്തിരുന്നു, ഒടുക്കം ആ തീരുമാനം കൈക്കൊണ്ടു...   മന്തിസ്ഥാനം ലഭിക്കാത്തതില്‍ നിരാശനായി  സൗമിത്ര ഖാന്‍  പശ്ചിമ ബംഗാൾ BJP യുവ മോർച്ച അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു....


രണ്ടാം മോദി സര്‍ക്കാരിന്‍റെ മന്തിസഭ പുനസംഘടനയ്ക്കിടെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. തനിക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതിന് കാരണക്കാര്‍ പശ്ചിമ  ബംഗാള്‍  BJP പ്രസിഡന്റ് ദിലീപ് ഘോഷും  നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു   അധികാരിയുമാണ്‌ എന്നും സൗമിത്ര ഖാന്‍  (Saumitra Khan) കുറ്റപ്പെടുത്തി.


സൗമിത്ര ഖാൻ തന്‍റെ രാജിയുടെ മുഖ്യ കാരണം കേന്ദ്ര മന്തിസ്ഥാനം ലഭിക്കാത്തത് മൂലമാണ് എന്ന് വ്യക്തമാക്കി.  ഉച്ചയ്ക്ക് 1 മണിവരെ ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍ കോളിനായി കാത്തിരുന്നു,  ഫോണ്‍ വന്നാലുടന്‍ തന്നെ ഡല്‍ഹിയിലേക്ക് "പറക്കാന്‍" തയ്യാറായിരുന്നു അദ്ദേഹം, എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം, ഇതേതുടര്‍ന്നാണ് അദ്ദേഹം രാജി വച്ചത് എന്ന് പാര്‍ട്ടി  വൃത്തങ്ങൾ അറിയിച്ചു. 


ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ ഇനി വരില്ല എന്നുറപ്പായപ്പോഴാണ് അദ്ദേഹം ബിജെപി യുവ മോർച്ച പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.