Mamata Banerjee: `ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും`; 75ാം സ്വാതന്ത്ര്യദിനത്തില്‍ ഗാനവുമായി മമത ബാനര്‍ജി
സ്വാതന്ത്ര്യ ദിനത്തിൽ ഗാനവുമായി മമത ബാനര്‍ജി. `ദേശ് താ സോബര്‍ നിജെര്‍` (ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും) എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ഇന്ദ്രാലി സെന്‍, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവർ ചേർന്നാണ്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ(Independence Day രാജ്യത്തിന്റെ ഐക്യത്തെയും(Unity) ജനങ്ങളെയും പ്രകീർത്തിച്ച് കാതുകള്‍ക്ക് ഇമ്പമേകുന്ന ഗാനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി(West Bengal CM) മമത ബാനര്‍ജി(Mamata Banerjee). 'ദേശ് താ സോബര്‍ നിജെര്‍' (ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും) എന്ന് തുടങ്ങുന്ന ഗാനമാണ് മമത ബാനര്‍ജിയുടെ തൂലികയിൽ പിറന്നത്.
ശനിയാഴ്ച രാത്രിയാണ് മമത ബാനർജി തന്റെ ഫേസ്ബുക്ക്(Facebook) പേജിലൂടെ ഗാനം പുറത്തിറക്കിയത്. ബംഗാളി ഗായികരായ ഇന്ദ്രാലി സെന്‍, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
"സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന എല്ലാ ശക്തികള്‍ക്ക് എതിരെയും നമുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം. ഈ ദിവസത്തിനായി പോരാടിയ ആളുകളുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ" മമത ബാനർജി ഞായറാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.
ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്, കോവിഡ് -19 മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ സ്വാതന്ത്ര്യ ദിനമാണിത്. അതേസമയം കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ സ്വാതന്ത്യദിനം വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളിലെ സ്മാരകത്തില്‍ 7500 ചതുരശ്ര അടിയില്‍ ത്രിവര്‍ണപതാക കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിക്ടോറിയ മെമ്മോറിയൽ ഹാളിന്റെ ടെറസിൽ ഒരു ദിവസത്തേക്ക് മാത്രം സ്ഥാപിച്ച പതാക തുന്നിയത് ഹിമാലയൻ മൗണ്ടനിറിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
Also Read: Independence Day 2021 : 75 മത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് പ്രധാന മന്ത്രി
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ത്രിവർണ്ണ പാതക ഉയർത്തി. പുതുതലമുറയ്ക്ക് ആശ്വാസവുമായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി (Gati Sakthi Project) പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ വികസനങ്ങളെ മുൻനിർത്തിയാണ് ചെങ്കോട്ടയിലെ പ്രസംഗ വേളയിൽ പ്രധാനമന്ത്രി ഗതിശക്തി പദ്ധതി പ്രഖ്യാപിച്ചത്. ഗതിശക്തിയിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങളും വ്യാവസായിക മേഖലയിലെ ഉത്പാദന വർധനവുമാണ് ലക്ഷ്യം വെക്കുന്നത്.
ഒന്നരമണിക്കൂർ നീണ്ട് നിന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ ഇന്ത്യയുടെ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങൾക്കും കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിച്ചു. രാജ്യത്തെ ചെറുകിട കര്‍ഷകരുടെ കൂട്ടായ ശക്തി വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അവര്‍ക്കായി പുതിയ സൗകര്യങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ എന്നതാണ് നമ്മുടെ മന്ത്രം. ഇത് നമ്മുടെ സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA