Karnataka Elections 2023: 2024-ലെ ലോക്‌സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിതര മുന്നണിയുടെ രൂപീകരണത്തിനായി നെട്ടോട്ടം ഓടുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍   മേധാവിയുമായ മമത ബാനര്‍ജി. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രാദേശിക നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Karnataka Assembly Election 2023: കർണാടകയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; ഡികെ മത്സരിക്കും, സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ


മുന്നണി രൂപീകരണത്തിന്‍റെ ഭാഗമായി ജനതാദള്‍ സെക്കുലര്‍ (JDS) നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ എത്തി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിലെ കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് കുമാരസ്വാമി ബാനർജിയെ കണ്ടത്. 


Also Read:  Fixed Deposit: ഈ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തൂ, പണം വേഗം ഇരട്ടിപ്പിക്കാം..!! 


ദേശീയ രാഷ്ട്രീയത്തിൽ ജെഡിഎസുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് തൃണമൂൽ മേധാവി ചർച്ച ചെയ്തതായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. 


"ബഹുമാനപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊൽക്കത്തയിൽ കണ്ടു ചർച്ചകൾ നടത്തി.  അവർ ഊഷ്മളമായ സ്വീകരണം നൽകി. വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പും പഞ്ചരത്ന യാത്രയുടെ വിജയവും ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ച ചെയ്തു," കുമാരസ്വാമി ട്വീറ്റ് ചെയ്തു.


അഖിലേന്ത്യ തൃണമൂൽ കോൺഗ്രസും ജെഡിഎസും ദേശീയ തലത്തിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്യുന്നതിനൊപ്പം ജനതാദൾ സെക്യുലറിന് വേണ്ടി പ്രചാരണം നടത്താൻ മമത ബാനര്‍ജി കർണാടക സന്ദർശിക്കുമെന്നും കുമാരസ്വാമി പറഞ്ഞു


2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഭാരതീയ ജനതാ പാർട്ടിയെ (BJP) നേരിടാൻ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാനുള്ള നിരവധി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ ശ്രമങ്ങൾക്കിടയിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരിയ്ക്കുന്നത്.  


മമത ബാനര്‍ജി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വ്യാഴാഴ്ച ഭുവനേശ്വറിൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. പട്‌നായിക്കുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ ഫെഡറൽ ഘടന ശക്തിപ്പെടുത്തേണ്ടതിന്‍റെയും സർക്കാരിന്‍റെ എല്ലാ തലങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കേണ്ടതിന്‍റെയും ആവശ്യകത വീണ്ടും ഉറപ്പിച്ചു സൂചിപ്പിച്ചുവെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞിരുന്നു.  


പശ്ചിമ ബംഗാളില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് പരാജയം ഏറ്റുവാങ്ങിയതോടെ മമത കലിപ്പിലാണ് എന്ന് തന്നെ പറയാം. അതിനാല്‍, കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി BJP യ്ക്കെതിരെ മുന്നണി രൂപീകരിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്.


അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ എല്ലാ പ്രതിപക്ഷ നേതാക്കളും അപലപിച്ചിരുന്നു. കേന്ദ്രസർക്കാർ എങ്ങനെ പെരുമാറുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നതിനാൽ ഇതിൽ അത്ഭുതപ്പെടാനില്ല എന്നായിരുന്നു കുമാരസ്വാമി കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


"പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ, പ്രതിപക്ഷ നേതാക്കൾ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു! ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ, പ്രതിപക്ഷ നേതാക്കൾ അവരുടെ മുന്നില്‍ അയോഗ്യരാക്കുന്നു. ഇന്ന് നമ്മൾ നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിന് ഒരു പുതിയ അനുഭവത്തിന് സാക്ഷ്യം വഹിച്ചു",  ട്വിറ്ററിൽ മമത ബാനർജി പറഞ്ഞു.


പ്രിയങ്ക ഗാന്ധി, ദേശീയ  പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിന് പിന്നിൽ അണിനിരന്നപ്പോൾ മമത ബാനർജി, കെ ചന്ദ്രശേഖർ റാവു, എംകെ സ്റ്റാലിൻ, ഹേമന്ദ് സോറൻ, അരവിന്ദ് കെജിവാൾ, ശരദ് യാദവ്, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ കടന്നാക്രമിച്ചു. .


അതേസമയം, കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍  ഊര്‍ജ്ജിതമായി നടക്കുകയാണ്. കോണ്‍ഗ്രസും BJP യും തമ്മില്‍ ശക്തമായ പോരാട്ടമാണ് ഇക്കുറി സംസ്ഥാനത്ത് നടക്കുന്നത്. 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.