West Bengal Election Updates : നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണുന്നു, മമതയുടെ തോൽവിക്ക് പിന്നാലെ TMC ആവശ്യപ്പെട്ടതിനെ തുടർന്ന്
അവസാന വോട്ട് എണ്ണി തീരുന്നതിന് മുമ്പ് ജയിച്ചെന്ന് വിചാരിച്ചതിന് പിന്നാലെയാണ് മമത തോറ്റു തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും വോട്ടെണ്ണൽ നടക്കുന്നത്.
Nandigram : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയോട് തോറ്റതിന് പിന്നാലെ നന്ദിഗ്രാം മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. ടിഎംസി ആവശ്യപ്രകാരമാണ് വീണ്ടും വോട്ടെണ്ണൽ സംഘടിപ്പിക്കുന്നത്.
നന്ദിഗ്രാമിൽ മമത ബാനർജിയെ നേരിയ ഭൂരിപക്ഷത്തിൽ സുവേന്ദു അധികാരി പരാജയപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്.. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് മമത ബാനർജി തോൽവി ഏറ്റുവാങ്ങിയത്. തൃണമൂൽ കോൺഗ്രസിലെ മുൻ അംഗവും മമത ബാനർജിയുടെ വിശ്വസ്‌തനുമായിരുന്നു ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി 957 വോട്ടുകൾക്കാണ് മമതയെ പരാജയപ്പെടുത്തിയത്. തുടർന്ന് ഇലക്ഷൻ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയായിരുന്നു വീണ്ടും വോട്ടെണ്ണൽ സംഘടിപ്പിക്കുന്നത്.
അതെ സമയം മമതബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ വൻ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഇരുനൂറിലധികം മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറി കൊണ്ടിരിക്കുകയാണ്. ബിജെപി തൃണമൂൽ കോൺഗ്രസിനെ ആട്ടിമറിച്ച് കൊണ്ട് രംഗത്തെത്തുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ മൂന്നാം തവണയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഭരണ തുടർച്ചയ്ക്ക് തയാറെടുക്കുകയാണ്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ യും സഖ്യവും 141 സീറ്റുകളിൽ മുന്നേറുകയാണ്. എഐഡിഎംകെയ്ക്ക് ആകെ 91 സീറ്റുകളിൽ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്താൻ സാധിച്ചിട്ടുള്ളത്. 234 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 118 സീറ്റുകളാണ് ഭരണത്തിലേക്കെത്താൻ ആവശ്യമുള്ളത്. ഭരണപക്ഷത്തിന്റെ ഉള്ളിലെ പ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരങ്ങളുമാണ് തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുണയായത്.
അസാമിൽ ബിജെപി വിജയപ്രതീക്ഷയിലാണ്. അതേസമയം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകാൻ സാധ്യത. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.