WB Panchayat Election 2023 : ശക്തമായ സുരക്ഷ ഒരുക്കി കേന്ദ്രസേന; ബാംഗാളിൽ ഇന്ന് വോട്ടെടുപ്പ്
West Bengal Panchayat Election 2023 : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പശ്ചിമ ബംഗാളിൽ വ്യാപകമായി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്
കൊൽക്കത്ത : കന്നത്ത സുരക്ഷയിൽ പശ്ചിമ ബംഗാളിൽ ഇന്ന് ജൂലൈ എട്ടിന് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്. നിരവധി ആക്രമണ സംഭവങ്ങളിൽ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയാണ് ബംഗാളിൽ വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. 22 ജില്ല പഞ്ചായത്തിൽ നിന്നും 928 സീറ്റുകളിലേക്കും, 9730 പഞ്ചായത്ത് സമിതി, 63,229 വാർഡുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടത്തുക. ഏകദേശം 5.67 കോടി പേർ ഇന്ന് തങ്ങളുടെ വോട്ട് രേഖപ്പെടുത്തും.
ബംഗാളിൽ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക ആക്രമണങ്ങളാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കുട്ടി ഉൾപ്പെടെ ഒരു ഡെസനിലേറെ മരണങ്ങളാണ് രാഷ്ട്രീയ കൊലപാതകത്തിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംഭവിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇത് തുടർന്ന് കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. 65,000ത്തോളെ കേന്ദ്ര സേനംഗങ്ങളെയാണ് ബംഗാളിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സേനയ്ക്ക് പുറമെ 70,000ത്തോളം ബാംഗാൾ പോലീസും സംസ്ഥാനത്ത് സുരക്ഷ ഒരുക്കും.
ALSO READ : PM Modi: ദക്ഷിണേന്ത്യ പിടിക്കാൻ മോദി; കന്യാകുമാരിയിലോ കോയമ്പത്തൂരോ മത്സരിച്ചേക്കും?
2018ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 90 ശതമാനം സീറ്റുകൾ പിടിച്ചടിക്കിയുരുന്നു. 22 ജില്ല പഞ്ചായത്ത് സീറ്റുകളും ടിഎംസിയുടെ കൈയ്യടക്കി പിടിച്ചെടുത്തിരുന്നു, 34 ശതമാനം സീറ്റുകളിൽ എതിർ സ്ഥാനാർഥികൾ ഇല്ലാതെ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാതെയാണ് വിജയികളെ കണ്ടെത്തിയത്. 2013 പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ടിഎംസിയുടെ അപ്രമാദിത്വമായിരുന്നു. 85 സീറ്റികുളിൽ തൃണമൂൽ അംഗങ്ങളാണ് ജയം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...