കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ്‌ പോര് മുറുകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃണമൂല്‍ കോണ്‍ഗ്രസ്‌ അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ 
കൊല്ലുന്നത് തുടര്‍ക്കഥയായിരിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.


കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനാഘോഷത്തെ ചൊല്ലി ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ ഹൂഗ്ലി ജില്ലയില്‍ 
ഖാനാകുലില്‍ ഏറ്റുമുട്ടിയിരുന്നു.


സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപെട്ടു,സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.


അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്‌ ബിജെപിയുടെ ആരോപണങ്ങള്‍ തള്ളിക്കളയുകയും ബിജെപിയിലെ തമ്മിലടിയാണ് പ്രവര്‍ത്തകന്റെ 
കൊലപാതകത്തിന് കാരണം എന്നും തൃണമൂല്‍ ആരോപിക്കുന്നു.


Also Read:പശ്ചിമ ബംഗാളില്‍ ഹിന്ദുത്വ അജണ്ടയില്‍ വിട്ട് വീഴ്ച്ചയില്ലാതെ മുന്നോട്ട് പോകാന്‍ ബിജെപി!


ഇരുപാര്‍ട്ടികളും തമ്മില്‍ സംസ്ഥാനത്തിന്‍റെ പല ഭാഗത്തും സംഘര്‍ഷം നിലനില്‍ക്കുകയാണ്,ബിജെപി നേരത്തെ രാഷ്ട്രപതിയെ സമീപിക്കുകയും 
സംസ്ഥാനത്തെ ക്രമ സമാധാന നില തകര്‍ന്നിരിക്കുകയാണെന്നും പരാതിപ്പെടുകയും ചെയ്തു.


മുഖ്യമന്ത്രി മമതാ ബാനര്‍ജി അക്രമകാരികളെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു,സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന്
ആരോപിച്ച് ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലാണ്.