കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും ഇടത്-കോണ്‍ഗ്രസ് സഖ്യത്തേയും മറികടന്ന് അധികാരത്തില്‍
എത്തുന്നതിന് വേണ്ടിയാണ് ബിജെപിയുടെ നീക്കം.
പാര്‍ട്ടിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടുന്നതിന് ജനകീയ മുഖങ്ങള്‍ ഇല്ല എന്ന് ബിജെപി നേതൃത്വം തിരിച്ചറിയുന്നു,
അതുകൊണ്ട് തന്നെ കൂട്ടായ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാണ് ബിജെപി തയ്യാറെടുക്കുന്നത്.
പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല നേതാക്കളുടെയും പേരുകള്‍ കേള്‍ക്കുന്നുണ്ട്,പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള
സന്യാസിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
Also Read:Manipur Congress: പ്രതിസന്ധി വര്‍ദ്ധിക്കുന്നു , 6 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു...!!
ബിജെപി അധികാരത്തില്‍ വന്നാല്‍ രാമകൃഷ്ണ മിഷന്‍റെ സ്വാമി കൃപാകരാനന്ദ മഹാരാജ് മുഖ്യമന്ത്രിയാകും എന്ന് അഭ്യുഹങ്ങളുണ്ട്,ഡല്‍ഹി AIIMS ല്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ കൂടിയായ സ്വാമി കൃപാകരാനന്ദ മഹാരാജ് അമേരിക്കയില്‍ ഗവേഷണത്തിന് പോവുകയും പിന്നീട് രാമകൃഷണ മിഷനില്‍
ആരോഗ്യ വിഭാഗം മേധാവിയാവുകയുമായിരുന്നു, പ്രചരിക്കുന്ന അഭ്യുഹങ്ങളോട് താല്‍പ്പര്യം പ്രകടിപ്പിക്കാത്ത കൃപാകരാനന്ദ മഹാരാജ് താന്‍ രാഷ്ട്രീയത്തിലേക്ക്
ഇല്ല എന്ന നിലപാടിലാണ്,പൂര്‍വാശ്രമത്തില്‍ ദേബതോഷ് ചക്രവര്‍ത്തി എന്നായിരുന്നു അദ്ധേഹത്തിന്റെ പേര്.
അതേസമയം ബിജെപി നേതൃത്വം സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ന്യൂന പക്ഷ പ്രീണനം നടത്തുകയാണെന്നും
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഊന്നല്‍ നല്‍കുന്നതെന്നും ആരോപിക്കുന്നു,സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തെ
പ്രോത്സാഹിപ്പിക്കുന്ന മമതാ ബാനര്‍ജി തീവ്ര വാദ സംഘടനകളെ കൂട്ട് പിടിക്കുയാണ് എന്നും ബിജെപി നേതാക്കള്‍ പറയുന്നു.