പശ്ചിമ ബംഗാളില്‍ മമതക്ക് വന്‍ തിരിച്ചടി, ഗതാഗത - ജലവിഭവ വകുപ്പ് മന്ത്രി രാജിവച്ചു
പശ്ചിമ ബംഗാളില്‍ മമതക്ക് വന്‍ തിരിച്ചടി... തൃണമൂൽ കോണ്‍ഗ്രസ് വക്താവും സംസ്ഥാന ഗതാഗത - ജലവിഭവ വകുപ്പ് മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി രാജിവച്ചു.
Kolkata: പശ്ചിമ ബംഗാളില്‍ മമതക്ക് വന്‍ തിരിച്ചടി... തൃണമൂൽ കോണ്‍ഗ്രസ് വക്താവും സംസ്ഥാന ഗതാഗത - ജലവിഭവ വകുപ്പ് മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി രാജിവച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി തൃണമൂൽ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു സുവേന്ദു അധികാരി (Suvendu Adhikari).
വെള്ളിയാഴ്ചയാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്നും രാജി വച്ചത്. സുവേന്ദു അധികാരി സ്വന്തം നിലക്ക് റാലികൾ സംഘടിപ്പിച്ചിരുന്നു. ഇത് തൃണമൂൽ (Trinamool Congress) കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍, തുടർന്നും ജനസേവനവുമായി മുന്നോട്ട് പോവുകയാണ് ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കുമായി രാജി സമർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ രാജി ഗവർണർ ജഗ്ദീപ് ധങ്കർ സ്വീകരിച്ചു.
അതേസമയം, പാർട്ടി വിട്ട അധികാരി BJPയിൽ ചേർന്നേക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. അതുനു കാരണവുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിലെ ജനകീയ മുഖങ്ങളില്‍ ഒരാളായ സുവേന്ദു അധികാരിയുടെ കൊഴിഞ്ഞു പോക്ക് നിയമസഭാ തിതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന മമതക്കും സംഘത്തിനും വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
Also read: തെലങ്കാനയില്‍ ഭരണം ലഭിച്ചാല്‍ ഒവൈസി സഹോദരന്‍മാരെ തന്‍റെ സേവകരാക്കും... ബി ജെ പി എം പി
എന്നാല്‍, തൃണമൂൽ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരിയെ BJP സാഗതം ചെയ്തു. ഒരു BJP നേതാക്കളും ഇതുവരെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് BJPയിലേയ്ക്കു സ്വാഗതം. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ എല്ലാവിധ ആദരവും ലഭിക്കും. ഒരുപക്ഷേ സുവേന്ദു അധികാരിയുടെ കൊഴിഞ്ഞുപോക്ക് തൃണമൂൽ കോണ്‍ഗ്രസിന്‍റെ അന്ത്യം കുറിയ്ക്കാനവും, തൃണമൂല്‍ നാമാവശേഷമാവും.... BJP സംസ്ഥാന നേതാവ് ദിലീപ് ഘോഷ് (Dileep Ghosh) പറഞ്ഞു.