തെലങ്കാനയില്‍ ഭരണം ലഭിച്ചാല്‍ ഒവൈസി സഹോദരന്‍മാരെ തന്‍റെ സേവകരാക്കും... ബി ജെ പി എം പി

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഏറെ ഉദ്വേഗ൦ നിറഞ്ഞതായി മാറുകയാണ്....   അസദുദ്ദീന്‍ ഒവൈസിയും BJP നേതാക്കളും തമ്മിലുള്ള വാക് പോര് ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.

Last Updated : Nov 26, 2020, 11:26 PM IST
  • ഒവൈസിയ്ക്കെതിരെ ഒടുവില്‍ രംഗത്തെത്തി യിരിയ്ക്കുന്നത് BJP MP ദര്‍മപുരി അരവിന്ദ് ആണ്.
  • തെലങ്കാനയില്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ ഒവൈസി സഹോദരന്‍മാരെ തന്‍റെ സേവകരാക്കി മാറ്റുമെന്നാണ് ദര്‍മപുരി അരവിന്ദ് പ്രഖ്യാപി ച്ചിരിയ്ക്കുന്നത്.
തെലങ്കാനയില്‍ ഭരണം ലഭിച്ചാല്‍ ഒവൈസി സഹോദരന്‍മാരെ തന്‍റെ സേവകരാക്കും...  ബി ജെ പി എം പി

Hyderabaad: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഏറെ ഉദ്വേഗ൦ നിറഞ്ഞതായി മാറുകയാണ്....   അസദുദ്ദീന്‍ ഒവൈസിയും BJP നേതാക്കളും തമ്മിലുള്ള വാക് പോര് ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.

ബീഫ് ബിരിയാണി വാഗ്ദാനം ചെയ്ത ഒവൈസിയ്ക്ക് പന്നിയിറച്ചി മറു വാഗ്ദാനമായി ബിജെപി നേതാക്കള്‍ നല്‍കി...  

എന്നാല്‍, ഒവൈസിയ്ക്കെതിരെ ഒടുവില്‍ രംഗത്തെത്തി യിരിയ്ക്കുന്നത് BJP MP ദര്‍മപുരി അരവിന്ദ് ആണ്.  തെലങ്കാനയില്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ ഒവൈസി സഹോദരന്‍മാരെ തന്‍റെ  സേവകരാക്കി മാറ്റുമെന്നാണ് ദര്‍മപുരി അരവിന്ദ് പ്രഖ്യാപി ച്ചിരിയ്ക്കുന്നത്.  

"BJP അധികാരത്തിലെത്തിയാല്‍ എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി (Asaduddin Owaisi) , സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസി എന്നിവവരുടെ വായ് അടപ്പിക്കും. അവരെ പര്‍ണമായും വരുതിയിലാക്കും. ശിഷ്ടകാലം മുഴുവന്‍ അവര്‍ തന്‍റെ സേവകരായിരിക്കു൦", അരവിന്ദ് ഭീഷണി മുഴക്കി.

ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് BJPയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Also read:  ഭാവി മരുമകന് സമ്മാനം AK 47 തോക്ക്, വൈറലായി അമ്മായിയമ്മയുടെ Wedding Gift ...!

എന്നാല്‍, ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള പതിനെട്ടടവും പയറ്റുകയാണ് BJP. മുതിര്‍ന്ന ദേശീയ നേതാക്കളാണ് പ്രചാരണത്തിനായി ഹൈദരാബാദില്‍ എത്തുന്നത്‌. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah),  BJP ദേശീയ  അദ്ധ്യക്ഷന്‍ ജെ പി ന ദ്ദ,   ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രച്ചരനര്‍ത്ഥം ഹൈദരാബാദില്‍ എത്തുമെന്നാണ് സൂചന. ഗ്രേറ്റർ ഹൈദരാബാദ് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായാണ് പ്രമുഖർ അണിനിരക്കുക.

Trending News