ന്യൂ ഡൽഹി : വനിത ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷ്ണത്തിന് ഇരയാക്കിയ കേസിൽ റെസ്ലിങ് ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ജാമ്യം അനുവദിച്ച് ഡൽഹി കോടതി. കർശനമായി ഉപാദികളോടെയാണ് ഡൽഹി റോസ് അവന്യു കോടതി ബ്രിജ് ഭൂഷണിന് ജാമ്യം നൽകിയത്. ബിജെപി എംപിക്ക് പുറമെ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ഡൽഹി റോസ് അവന്യു കോടതി ജാമ്യം നൽകി. ഇരവർക്കും നേരത്തെ കോടതി ഇടക്കാല ജാമ്യവും അനവദിച്ചിരുന്നു. അതേസമയം ജാമ്യം നൽകുന്നത് ഡൽഹി പോലീസ് എതിർത്തില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ബിജെപി എംപിയും കൂടിയായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ജാമ്യം അനുവദിച്ചാൽ കേസിനെ ബാധിക്കുമെന്ന് ഗുസ്തിതാരങ്ങൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ കർശന ഉപാദികളോടെയാണ് ഡൽഹി കോടതി ബിജെപി എംപിക്ക് ജാമ്യം നൽകിയത്. പരാതിക്കാരെയോ, സാക്ഷികളെയോ സമീപിക്കരുതെന്നും വിദേശത്ത് പോകാൻ പ്രത്യേക അനുമതി നേടണമെന്നും കോടതി ജാമ്യവ്യവസ്ഥയിൽ നിർദേശിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.