പ്രണയിക്കുന്നവരുടെ മാസമായാണ് ഫെബ്രുവരി അറിയപ്പെടുന്നത്. വാലന്റൈൻസ് ഡേയും അതിനു തൊട്ടു മുൻപുള്ള വാലന്റൈൻസ് വീക്കും പ്രണയിതാക്കൾ ആഘോഷമാക്കാറുണ്ട്. ഫെബ്രുവരി 7 മുതലുള്ള ഓരോ ദിവസങ്ങൾക്കും അവർക്ക് ഓരോ പ്രത്യേകതകളുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്കലേറ്റ് ഡേ, ടെന്റി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ ഫെബ്രുവരി 14 വരെ അവർക്ക് വല്ലാത്തൊരു ലഹരിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാലന്റൈൻസ് ഡേ ആയാലോ പാർക്കുകളിൽ, ബീച്ചിൽ, സിനിമാ തീയറ്ററുകളിൽ, കഫേകളിൽ എല്ലാം ലവേഴ്സിനെക്കൊണ്ട് നിറയും. പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചും സർപ്രൈസ് ഗിഫ്റ്റുകൾ കൊടുത്തും അവർ ഈ ദിവസം എന്നും ഓർത്തിരിക്കത്തക്ക മനോഹരമാക്കും. അപ്പോൾപ്പിന്നെ സിംഗിൾസിന്റെ കാര്യമോ ? ഫെബ്രുവരി മാസം ടിവി ഓൺ ചെയ്താൽ പ്രണയം, സോഷ്യൽ മീഡിയ ഓപ്പൺ ചെയ്താൽ പ്രണയം. സമാധാനത്തിന് ഒന്നു പുറത്തുപോകാമെന്ന് വിചാരിച്ചാലോ എല്ലാ മുക്കും മൂലയും കപ്പിൾസിനെക്കൊണ്ട് നിറയും, ഇനി ഒന്ന് സിനിമ കാണാമെന്ന് വച്ചാ അപ്പോ വരും പരസ്യം. വാലന്റൈൻസ് ഡേയ്ക്ക് നിങ്ങൾ ഒരു ടിക്കറ്റെടുത്താൽ ഒന്ന് ഫ്രീയെന്ന്. അങ്ങനെ സർവത്ര പ്രണയ മയം...    


എന്നാൽ സിംഗിൾസ് അങ്ങനെ വിഷമിക്കാൻ വരട്ടെ... ഫെബ്രുവരി പ്രണയിക്കുന്നവരുടെ മാത്രമല്ല, സിംഗിൾ പസങ്കെകൾക്കും വേണ്ടിയുള്ളതാണ്. ഫെബ്രുവരി 7 മുതൽ 14 വരെ വാലന്റൈൻസ് വീക്ക് ആണെങ്കിൽ ഫെബ്രുവരി 15 മുതൽ 21 വരെ ആന്റി വാലന്റൈൻസ് വീക്കാണ്. പ്രണയിച്ച് ബ്രേക്ക് അപ്പ് ആയവർക്ക്, ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടക്കാൻ ആലോചിക്കുന്നവർക്ക്, വഞ്ചന നേരിടേണ്ടി വന്നവർക്ക് എല്ലാം വേണ്ടിയാണ് ആന്റി വാലന്റൈൻസ് വീക്ക്. നഷ്ട പ്രണയത്തിന്റെ എല്ലാ വേദനകളും മറന്ന് സ്വയം ആത്മവിശ്വാസം പകരാനുള്ള സന്ദേശമാണ് ഈയൊരു ആഴ്ചക്കാലം നമുക്ക് നൽകുന്നത്. വാലന്റൈൻസ് വീക്ക് പോലെ ഇതിന്റെ ഓരോ ദിവസങ്ങൾക്കും ഓരോ പ്രത്യേകതകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 


ഫെബ്രുവരി 15 - സ്ലാപ്പ് ഡേ - ആന്റി വാലന്റൈൻസ് വീക്കിലെ ആദ്യ ദിവസമായ ഫെബ്രുവരി 15 സ്ലാപ്പ് ഡേ ആയാണ് ആഘോഷിക്കുന്നത്. ഇതിനർദ്ധം നിങ്ങളുടെ എക്സിനെ ഓടിപ്പോയി തല്ലണം എന്നല്ല. എങ്കിൽ ഈ ആഴ്ച ജയിലിൽ കിടന്നു ആഘോഷിക്കേണ്ടി വരും. പലർക്കും പഴയ പ്രണയ ബന്ധം സുന്ദരമായ ഓർമ്മകൾ മാത്രമാകില്ല നൽകിയിട്ടുണ്ടാകുക. കയ്പ്പേറിയ, ജീവിതകാലം മുഴുവൻ വേട്ടയാടത്തക്കവണ്ണമുള്ള ഓർമ്മകളും ട്രോമയും അവർക്കുണ്ടാകും. ഇത്തരം ഓർമ്മകളെ തല്ലിയോടിക്കുകയാണ് സ്ലാപ്പ് ഡേയുടെ ലക്ഷ്യം. 


ഫെബ്രുവരി 16 - രണ്ടാമത്തെ ദിവസമാണ് കിക്ക് ഡേ. പഴയ കാമുകന്റെയോ കാമുകിയുടെയോ ചിത്രങ്ങളും, അവർ തന്നിട്ടുള്ള സമ്മാനങ്ങളും സൂക്ഷിച്ചുവച്ച് ഭൂതകാലത്തിൽ ജീവിക്കുന്നയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാർക്കു വേണ്ടിയുള്ളതാണ് കിക്ക് ഡേ. എക്സിനെക്കുറിച്ചുള്ള എല്ലാ ഓർമ്മകളും മനസ്സിൽ നിന്ന് ചവിട്ടി പുറത്താക്കി പുതിയൊരു ജീവിതം ആരംഭിക്കാനുള്ള സന്ദേശം ഈ ദിവസം നൽകുന്നു. 


ഫെബ്രുവരി 17 - ആന്റി വാലന്റൈൻസ് വീക്കിലെ ആദ്യത്തെ രണ്ടു ദിവസം എക്സിനെക്കുറിച്ചുള്ള ഓർമ്മകളെ ആട്ടിപ്പായിക്കാനുള്ളതായിരുന്നുവെങ്കിൽ മൂന്നാമത്തെ ദിവസം നിങ്ങളിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പറയുന്നത്. പെർഫ്യൂം ഡേ എന്നാണ് ഫെബ്രുവരി 17 അറിയപ്പെടുന്നത്. പഴയ ബന്ധത്തെ ഓർത്ത് വിഷമിച്ചിരുന്ന ദിവസങ്ങളിൽ നിന്ന് പുറത്തുകടന്ന ശേഷം സ്വന്തം സന്തോഷങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടി സമയം കണ്ടെത്താൻ പെർഫ്യൂം ഡെ പറയുന്നു. മറ്റൊരാൾക്കുവേണ്ടി സ്വന്തം താല്പര്യങ്ങളെ പണയം വച്ചവർക്ക് തിരിച്ചുവരാൻ ഇത് അനിവാര്യമാണ്.


ഫെബ്രുവരി 18 - നാലാമത്തെ ദിവസം ഫ്ലർട്ട് ഡെയെന്നാണ് അറിയപ്പെടുന്നത്. ദീർഘ നാളായി പ്രണയത്തിലാണെങ്കിലും അതു തുറന്നു പറയാൻ മടി കാണിക്കുന്നവരുണ്ട്. ചിലപ്പോൾ അവർ എങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചാകാം. അല്ലെങ്കിൽ സൗഹൃദം നഷ്ടപ്പെടുമോ എന്നുള്ള ഭയമാകാം. ഇത്തരക്കാരോട് ഭയക്കാതെ ഇഷ്ടപ്പെടുന്നവരോട് തുറന്നു സംസാരിക്കാനാണ് ഫ്ലർട്ട് ഡേ പറയുന്നത്.


ഫെബ്രുവരി 19 - കൺഫഷൻ ഡേയെന്നാണ് ഫെബ്രുവരി 19 അറിയപ്പെടുന്നത്. പ്രണയത്തിൽ നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് അതു തുറന്നു സമ്മതിക്കാനും മാപ്പു പറയാനും വേണ്ടിയാണ് ഈ ദിവസം. ഒപ്പം നിങ്ങൾ ഒരു ടോക്സിക് റിലേഷൻഷിപ്പിലാണെങ്കിൽ അതു പങ്കാളിയോട് തുറന്നു സംസാരിക്കാനും കൺഫഷൻ ഡേ ഉപയോഗിക്കാം.


ഫെബ്രുവരി 20 -  വാലന്റൈൻസ് വീക്കിലെ ആറാമത്തെ ദിവസമാണ് മിസ്സിംഗ് ഡേ. ഇഷ്ടപ്പെടുന്ന ആരെയെങ്കിലും നിങ്ങൾക്ക് മിസ്സ് ചെയ്യുന്നുണ്ടോ ? അവർ അടുത്ത് ഉണ്ടായിരുന്നെങ്കിൽ, അവരോട് സംസാരിക്കാൻ സാധിച്ചെങ്കിൽ എന്നു തോന്നുന്നുണ്ടോ ? എന്നാൽ അവരോട് അതു ധൈര്യമായി തുറന്നു സംസാരിക്കാനുള്ള സന്ദേശമാണ് ഫെബ്രുവരി 20 നൽകുന്നത്. 


ഫെബ്രുവരി 21 - ആന്റി വാലന്റൈൻസ് വീക്കിലെ അവസാനത്തെ ദിവസമാണ് ഫെബ്രുവരി 21. ഈ ദിവസം ബ്രേക്കപ്പ് ഡേയെന്നാണ് അറിയപ്പെടുന്നത്. ഏറെ നാളായി ഒരു ടോക്സിക് റിലേഷൻഷിപ്പിന്റെ പിടിയിലാണോ നിങ്ങൾ ? അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ പങ്കാളിയോട് ഗുഡ്ബൈ പറയാൻ ആഗ്രഹിക്കുന്നുണ്ടോ ? എന്നാൽ ഒട്ടും മടിക്കാതെ അനിവാര്യമായതു ചെയ്യാൻ പറയുന്ന ദിവസമാണ് ബ്രേക്കപ്പ് ഡേ. ഇഷ്ടമല്ലാത്ത ഒരു ബന്ധത്തിൽ കടിച്ചുതൂങ്ങി നിങ്ങൾ സ്വയം വേദനിക്കുന്നതിനേക്കാൾ അതിൽ നിന്നും പുറത്തു കടക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതു കൊണ്ട് ഈ ബ്രേക്കപ്പ് ഡേയിൽ ആത്മവിശ്വാസത്തോടെ പറഞ്ഞോളൂ ലെറ്റ്സ് ബ്രേക്കപ്പ് എന്ന്..



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.