Cheque Bounce Case| എന്താണ് ചെക്ക് ബൗൺസ് കേസ്, എന്താണ് നടപടിക്രമങ്ങൾ
നിങ്ങളുടെ അക്കൗണ്ടില്‍ പൈസ ഇല്ലാതെ വന്നാൽ, തീയ്യതി തെറ്റായി എഴുതിയിൽ തുടങ്ങി ചെക്ക് ബൗൺസാകാൻ നിരവധി കാരണങ്ങളുണ്ട്
കഴിഞ്ഞ ദിവസമാണ് ഒരു പ്രമുഖ ചലച്ചിത്ര നിർമ്മാതാവിനെ ഗുജറാത്തിലെ ജാംനഗർ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ രണ്ട് കോടി രൂപ പിഴയും അദ്ദേഹം അടക്കേണ്ടി വരും. ഒരു ചെക്ക് ബൗൺസ് കേസിലാണ് നിർമ്മാതാവിന് ശിക്ഷ. എന്താണ് ഈ കേസ്. എങ്ങനെയാണ് നടപടിക്രമങ്ങൾ എന്ന് നോക്കാം.
കേസിങ്ങനെ
നിർമ്മാതാവ് സിനിമയിൽ താൻ ഒരു കോടി രൂപ നിക്ഷേപിച്ചതായും പകരമായി 10 ലക്ഷം രൂപ വീതമുള്ള 10 ചെക്ക് നൽകിയെന്നും ജാംനഗറിലെ പ്രമുഖ വ്യവസായിയും ഷിപ്പിംഗ് വ്യവസായിയുമായ അശോക് ലാൽ അവകാശപ്പെട്ടു. ഈ ചെക്കുകളെല്ലാം പിന്നീട് ബൗൺസായി. ഇതിന് പിന്നാലെയാണ് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം കേസെടുത്തത്.
എങ്ങനെ ചെക്ക് ബൗൺസ് ആകും
തീയ്യതി എഴുതി ഒപ്പിട്ട് നൽകുന്ന ചെക്ക് പല കാരണം കൊണ്ടും ബാങ്കിൽ മടങ്ങിയേക്കാം. ഇതിനുള്ള കാരണങ്ങളിൽ ഒന്ന് അക്കൗണ്ടിൽ ബാലൻസ് ഇല്ലാതെ വരികയും അല്ലെങ്കിൽ കുറഞ്ഞ തുക ഉണ്ടാവുകയും ചെയ്യുന്നതാണ്. ചെക്കിലെ ഒപ്പിൽ തെറ്റോ പൊരുത്തക്കേടോ ഉണ്ടായാലും ചെക്ക് മടങ്ങാം. ചെക്കിലെ വിവരങ്ങളിൽ അക്ഷരത്തെറ്റ്, അക്കൗണ്ട് നമ്പറിൽ പിഴവ്, തീയ്യതി കഴിഞ്ഞ പോവുക, വ്യാജ ചെക്കെന്ന് സംശയിച്ചാൽ, ചെക്കിൽ കമ്പനി സീൽ ഇല്ലാതെ വരിക തുടങ്ങിയ കാരണങ്ങൾ കൊണ്ട് ചെക്ക് ബൗൺസ് ആകും
ബാങ്ക് നടപടികൾ
ചെക്ക് ബൗൺസ് ആയാൽ ബാങ്കുകൾ പിഴയാണ് ഈടാക്കുന്നത്. ചെക്ക് നൽകിയ വ്യക്തിയാണ് പിഴ അടയ്‌ക്കേണ്ടത്. ഈ പിഴ വ്യത്യാസപ്പെടാം. സാധാരണയായി, 150 രൂപ മുതൽ 750 രൂപ അല്ലെങ്കിൽ 800 രൂപ വരെയാണ് പിഴ.
2 വർഷം വരെ തടവ് ലഭിക്കാം
ചെക്ക് ബൗൺസ്ഡ് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട്, 1881 അനുസരിച്ച്, ചെക്ക് ബൗൺസായാൽ അയാൾക്ക് 2 വർഷം വരെ തടവോ ചെക്കിൻ്റെ ഇരട്ടി പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ചെക്ക് നൽകുന്നയാളുടെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതിരിക്കുന്ന ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്.
ഒരു ചെക്ക് ബൗൺസിന് ശേഷം ?
ഒരു ചെക്ക് ബൗൺസായാൽ ബാങ്ക് ആദ്യം ചെക്ക് സബ്മിറ്റ് ചെയ്തയാൾക്ക് ഒരു രേഖ നൽകും. അതിൽ ചെക്ക് ബൗൺസിൻ്റെ കാരണം വിശദീകരിക്കും ഇതിനുശേഷം ചെക്ക് സമർപ്പിച്ചയാൾക്ക് 30 ദിവസത്തിനകം ചെക്ക് ഇഷ്യൂ ചെയ്തയാൾക്ക് നോട്ടീസ് നൽകാം. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകവും പ്രതികരണം ലഭിച്ചില്ലെങ്കിൽ, ഒരു മാസത്തിനകം കടക്കാരന് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകാം.
ഇതിന് ശേഷവും തുക നിങ്ങൾക്ക് നൽകിയില്ലെങ്കിൽ, കടക്കാരനെതിരെ കേസെടുക്കാം. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് 1881 ലെ സെക്ഷൻ 138 അനുസരിച്ച്, ഒരു ചെക്ക് ബൗൺസ് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ് കൂടാതെ രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.