രാജ്യത്ത് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം ഉടൻ അവതരിപ്പിക്കും. രാജ്യമൊട്ടാകെ ഇ-പാസ്‌പോർട്ട് ഉടൻ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു. "ഇന്ത്യൻ പൗരന്മാർക്ക് ഉടൻ തന്നെ ഇ-പാസ്‌പോർട്ട് ലഭിക്കും". ബയോമെട്രിക് വിവരങ്ങളോട് കൂടിയുള്ളതാകും പുതിയ പാസ്‌പോർട്ടുകൾ. അത്കൊണ്ട് തന്നെ ഇത് സുരക്ഷിതമാണെന്നും ആഗോളതലത്തിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങളിലൂടെ സുഗമമായി കടന്നുപോകാൻ സഹായിക്കുമെന്നും എംഇഎ സെക്രട്ടറി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാസ്‌പോർട്ടിൽ ഉള്‍പ്പെടുത്തുന്ന മൈക്രോചിപ്പ്, പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും. ഐഡന്റിറ്റി മോഷണം, വ്യാജരേഖകൾ എന്നിവ തടയുന്നതിനും കാര്യക്ഷമമായ ഇമിഗ്രേഷൻ നടപടിക്രമങ്ങള്‍ക്കും ഇത് സഹായിക്കും. 


Also Read: Honor Magic V | ഓണറിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ, 'മാജിക് വി' സവിശേഷതകൾ അറിയാം


നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിന് (ISP) ഇ-പാസ്‌പോർട്ട് നിർമ്മാണത്തിന് ആവശ്യമായ ഇലക്‌ട്രോണിക് കോൺടാക്റ്റ്‌ലെസ് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനുള്ള അനുമതി സർക്കാർ നൽകി. അതേസമയം, മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുന്നത് വിഭാവനം ചെയ്യുന്ന പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ (PSP-V2.0) രണ്ടാം ഘട്ടത്തിനായി എംഇഎയും ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) വെള്ളിയാഴ്ച ഒരു കരാറിൽ ഒപ്പുവച്ചു.


Also Read: Highest Paid Indian Celebrities | വിരാട് കോലിക്ക് പുറമെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ ഇന്ത്യൻ സെലിബ്രിറ്റി ഇവരാണ്


വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ 36 പാസ്‌പോർട്ട് ഓഫീസുകളും ഇ-പാസ്‌പോർട്ടുകൾ നൽകുമെന്നാണ് റിപ്പോർട്ട്.


എന്താണ് ഇ-പാസ്പോർട്ട്?


  • ഇ-പാസ്‌പോർട്ടുകൾ സുരക്ഷിതമായ ബയോമെട്രിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും ആഗോളതലത്തിൽ സുഗമമായ ഇമിഗ്രേഷൻ പ്രക്രിയ ഉറപ്പാക്കുന്നതുമായിരിക്കും.

  • ഇമിഗ്രേഷൻ പ്രക്രിയ സുഗമമാക്കുന്നതിനൊപ്പം വ്യാജരേഖകൾ ഇല്ലാതാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.

  • വിദേശയാത്ര ആഗ്രഹിക്കുന്ന വ്യക്തികൾക്കായി ഇന്ത്യൻ സർക്കാർ നിലവിൽ പരമ്പരാഗത ബുക്ക്‌ലെറ്റ് രൂപത്തിലുള്ള പാസ്‌പോർട്ടാണ് നൽകുന്നത്. എന്നിരുന്നാലും, പരമ്പരാഗത പാസ്‌പോർട്ടുകൾ കൂടുതൽ തട്ടിപ്പുകൾക്ക് ഇടയാക്കുന്നുണ്ട്. 

  • പാസ്‌പോർട്ട് ബുക്ക്‌ലെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിപ്പ് പാസ്‌പോർട്ടിന്റെ പേജ് 2ൽ ഉള്ള വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നു. കൂടാതെ ഒരു ഡിജിറ്റൽ സുരക്ഷാ ഫീച്ചറും ഇ-പാസ്പോർട്ടിനുണ്ട്. അതായത് ഓരോ രാജ്യത്തിന്റെയും സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പരിശോധിക്കാൻ കഴിയുന്ന തനതായ ഡിജിറ്റൽ സിഗ്നേച്ചർ ചിപ്പിൽ ഉണ്ട്.

  • പാസ്‌പോർട്ടിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പ് പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും സൂക്ഷിക്കും. RFID വഴിയുള്ള അനധികൃത ഡാറ്റാ കൈമാറ്റം അനുവദിക്കാത്ത സുരക്ഷാ ഫീച്ചറുകളും ഇതിൽ ഉണ്ടായിരിക്കും.

  • ഇന്ത്യയിൽ ഇ-പാസ്‌പോർട്ടുകൾ എന്ന ആശയം 2017-ൽ ഉയർന്നുവന്നു. അതിനുശേഷം, ഇന്ത്യ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. ഈ പാസ്‌പോർട്ടുകളിലെല്ലാം ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. 

  • മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങളിൽ സൂക്ഷിക്കാൻ കഴിയുന്ന സമ്പൂർണ ഡിജിറ്റൽ പാസ്‌പോർട്ടുകൾ അവതരിപ്പിക്കാനും രാജ്യത്തിന് പദ്ധതിയുണ്ട്. 

  • പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിനായി ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്) തിരഞ്ഞെടുത്തതായും സർക്കാർ അറിയിച്ചു.

  • ഇ-പാസ്‌പോർട്ടുകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) മാനദണ്ഡങ്ങൾ പാലിക്കും, ഇത് നശിപ്പിക്കാൻ പ്രയാസമാണ്.

  • പാസ്‌പോർട്ടിന്റെ മുൻവശത്തുള്ള ചിപ്പ് ഇ-പാസ്‌പോർട്ടുകൾക്കായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള ലോഗോയുമായി വരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.