സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ (Instagram) നിന്ന് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാം സ്ഥാനത്ത് ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ് (Virat Kohli). എന്നാൽ കോലി പുറമെ ഇൻസ്റ്റാഗ്രമിൽ നിന്ന് വരുമാനം ഉണ്ടാക്കുന്ന മറ്റു സെലിബ്രിറ്റികൾ ആരെല്ലാമെന്ന് ചിന്തിച്ചിട്ടുണ്ടോ?
നടി പ്രിയങ്ക ചോപ്രയാണ് കോലി കഴിഞ്ഞാൽ ഇൻസ്റ്റായിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന രണ്ടമത്തെ ഇന്ത്യൻ സെലിബ്രിറ്റി. ആഗോളതലത്തിലുള്ള പട്ടികയിൽ ഇരുതാരങ്ങളും ആദ്യത്തെ 50 പേരിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ആദ്യ പത്തിലേക്ക് ഇരതാരങ്ങൾക്ക് ഇടം നേടാനുമായിട്ടില്ല.
ALSO READ : Happy Birthday Vamika: അനുഷ്‌ക ശർമയുടേയും വിരാട് കോഹ്‌ലിയുടേയും കുഞ്ഞുവാവയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍
നിലവിൽ 19-ാം സ്ഥാനത്താണ് കോലി. പ്രിയങ്ക ആകട്ടെ 27-ാം സ്ഥാനത്തും. കോലി ഒരു പോസ്റ്റിന് നേടുന്നത് 680,000 ഡോളറാണ് നേടുന്നത്. പ്രിയങ്കയാകട്ടെ ഒരു പോസ്റ്റിലൂടെ സമ്പാദിക്കുന്നത് 403,000 ഡോളറാണ്. എന്നാൽ ഇരുവർക്കും പുറമെ ആദ്യ 50 പേരുടെ പട്ടികയിൽ മറ്റൊരു ഇന്ത്യൻ സെലിബ്രിറ്റിയും ഇടം പിടിച്ചിട്ടില്ല.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒരു പോസ്റ്റിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നേടുന്നത് 1,604,000 ഡോളറാണ്. രണ്ടമതായി അമേരിക്കൻ നടൻ ഡ്വെയിൻ ജോൺസണാണ്, ദി റോക്കിന് ഒരു പോസ്റ്റിലൂടെ ലഭിക്കുന്ന വരുമാനം 1,523,000 ഡോളറാണ്. പിന്നാലെ അരിയാനെ ഗ്രാൻഡെ, കൈയിൽ ജെന്നെർ, സെലേന ഗോമെസ് എന്നിവരാണ് ആദ്യ ആറ് സ്ഥാനങ്ങളിൽ ഉള്ളത്.
റൊണാൾഡോയ്ക്ക് പുറമെ ലയണൽ മെസിയാണ് ആദ്യ പട്ടികയിലുള്ള മറ്റൊരു ഫുട്ബോൾ താരം. നിലവിൽ മെസി ഏഴാം സ്ഥാനത്താണുള്ളത്. ഒരു പോസ്റ്റിന് മെസി നേടുന്നത് 1,169,000 ഡോളറാണ്.
മെസിക്ക് പുറമെ കിം കാർദിഷാൻ, ബിയോൺസ്, ജെസ്റ്റിൻ ബിയ്ബെർ, കെൻഡാൽ ജെന്നെർ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...