Kanya Sumangala Yojana: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന പല തരത്തിലുള്ള സ്കീമുകൾ ഉണ്ട്. അവ സംബന്ധിക്കുന്ന പരസ്യങ്ങള്‍ നമുക്ക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ലഭിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തില്‍ ഒരു പരസ്യം അടുത്തിടെ ഏറെ പ്രചരിച്ചിരുന്നു. അതായത്, നിങ്ങളുടെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ട് എങ്കില്‍ മോദി സര്‍ക്കാര്‍ മാസം തോറും 4,500 രൂപ നല്‍കുന്നു എന്നതായിരുന്നു പരസ്യം. നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ട് എങ്കില്‍ മാസം തോറും ഇത്രയും തുക ലഭിക്കുമോ? എന്താണ് ഇതിന്‍റെ സത്യാവസ്ഥ? 


Also Read:  Karnataka Assembly Elections 2023: കർണാടകയില്‍ വിജയം ഉറപ്പാക്കാന്‍ ട്രംപ് കാര്‍ഡ് പുറത്തെടുത്ത് BJP!!


കന്യാ സുമംഗല യോജന (Kanya Sumangala Yojana) എന്ന പേരിലാണ് പദ്ധതി സംബന്ധിക്കുന്ന പരസ്യം പുറത്തു വന്നത്.  പെൺമക്കളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 4,500 രൂപ സർക്കാരിൽ നിന്ന് ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം ഈ ദിവസങ്ങളിൽ വൈറലായിരുന്നു. ഈ സന്ദേശത്തിന്‍റെ സത്യാവസ്ഥ PIB പരിശോധിച്ചു. സത്യമെന്താണെന്ന് അറിയാം... 


Also Read:  Divorce Celebration: വിവാഹമോചനം ആഘോഷിക്കാന്‍ ബംഗി ജംപിംഗ്, കയര്‍ പൊട്ടി 70 അടി താഴ്ചയിലേയ്ക്ക് യുവാവ്!! 


വീഡിയോയുടെ വാസ്തവികത സംബന്ധിച്ച് PIB പരിശോധിച്ചു. "കന്യാ സുമംഗല യോജന പ്രകാരം കുടുംബത്തിൽ പെൺമക്കളുള്ളവർക്ക് കേന്ദ്ര സർക്കാർ പ്രതിമാസം 4,500 രൂപ നൽകുന്നുണ്ടെന്ന് 'സർക്കാരി വ്ലോഗ്' എന്ന യുട്യൂബ് ചാനലിന്‍റെ വീഡിയോയിൽ അവകാശപ്പെടുന്നു.  PIB ഫാക്റ്റ് ചെക്ക് ഈ അവകാശവാദം പൂർണ്ണമായും വ്യാജമാണെന്ന് കണ്ടെത്തി. അത്തരം ഒരു പദ്ധതിയും കേന്ദ്രസർക്കാർ നടത്തുന്നില്ല", PIB ട്വീറ്റ് ചെയ്തു. 



എന്താണ് "കന്യാ സുമംഗല യോജന? ഇത്തരമൊരു പദ്ധതി നിലവില്‍ ഉണ്ടോ?  (What is Kanya Sumangala Yojana?)


കന്യാ സുമംഗല യോജന എന്ന പേരില്‍  ഉത്തർപ്രദേശിലെ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന  സര്‍ക്കാര്‍  ധനസഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. കന്യാ സുമംഗല യോജന 2023 പ്രകാരം ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കൾക്കോ ​​മാതാപിതാക്കൾക്കോ ​​ഈ പദ്ധതി ധനസഹായം നൽകുന്നു. ഈ പദ്ധതി 2019 ഒക്ടോബർ 25-ന് ലഖ്‌നൗവിൽ ആരംഭിച്ചു.


എന്നാല്‍, ഇത്തരം യാതൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത് എന്നും  ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം ബന്ധപ്പെടുക എന്നും PIB പറയുന്നു. 
 
സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിക്കുന്ന ഇത്തരം സന്ദേശങ്ങള്‍  PIB വഴി അതിന്‍റെ വസ്തുതാ പരിശോധനയും  നടത്താം. ഇത്തരം, വ്യാജവാർത്തകളിൽ നിന്ന് വിട്ടുനിൽക്കാനും ഈ വാർത്തകൾ ആരുമായും പങ്കുവെക്കരുതെന്നും കേന്ദ്രസർക്കാർ നിർദേശിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ ആരുമായും പങ്കുവയ്ക്കരുത് എന്നും  ഏതെങ്കിലും വൈറൽ സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയണമെങ്കിൽ 918799711259 എന്ന ഈ മൊബൈൽ നമ്പറിലോ socialmedia@pib.gov.in എന്ന നമ്പറിലോ മെയിൽ ചെയ്യാം  എന്നും PIB അറിയിയ്ക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.