ലഖ്നൗ: രാജ്യത്തെ സാമ്പത്തിക മാന്ദ്യം നിര്‍ണ്ണയിക്കാന്‍ പുതിയ മാനദണ്‌ഡവുമായി എത്തിയിരിക്കുകയാണ് ബി​ജെ​പി എം​പി വീ​രേ​ന്ദ്ര സിം​ഗ്...


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല. അതിന് അദ്ദേഹം വസ്തുതകള്‍ നിരത്തുന്നുമുണ്ട്.


രാ​ജ്യ​ത്ത് ഒ​രു വി​ധ​ത്തി​ലു​മു​ള്ള മാ​ന്ദ്യ​വു​മി​ല്ല. ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കു​ര്‍​ത്ത​യ്ക്കും ധോ​ത്തി​ക്കും പ​ക​ര​മാ​യി ആ​ളു​ക​ള്‍ കോ​ട്ടും ജാ​ക്ക​റ്റും ധ​രി​ക്കി​ല്ല​ല്ലോ? ബി​ജെ​പി എം​പി വീ​രേ​ന്ദ്ര സിം​ഗ് ചോദിച്ചു.


'ലോ​കത്താകമാനം, ഒപ്പം ഡ​ല്‍​ഹി​യി​ലും സാമ്പത്തിക മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ചാ​ണ് ച​ര്‍​ച്ച. ഇ​വി​ടെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ന്ദ്യം ഉ​ണ്ടെ​ങ്കി​ല്‍ ന​മ്മ​ള്‍ കു​ര്‍​ത്ത​യും ധോ​ത്തി​യു​മാ​ണ് ധ​രി​ക്കേ​ണ്ട​ത്. അ​ല്ലാ​തെ കോ​ട്ടും ജാ​ക്ക​റ്റു​മ​ല്ല. ഇ​വി​ടെ മാ​ന്ദ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ന​മ്മ​ള്‍ തു​ണി​ക​ള്‍ വാ​ങ്ങി​ല്ല', ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ലി​യ​യി​ല്‍ ഒരു പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.


ഇ​ത് ആ​ദ്യ​മാ​യ​ല്ല വി​രേ​ന്ദ്ര സിം​ഗ് തന്‍റേതായ രീതിയില്‍ സാമ്പത്തിക മാന്ദ്യത്തെ വിശകലനം ചെയ്യുന്നത്. മുന്‍പ് ഇതേ രീതിയില്‍ "ഓ​ട്ടോ​മൊ​ബൈ​ല്‍ മേ​ഖ​ല​യി​ലെ വ​ള​ര്‍​ച്ച"യും ​അദ്ദേഹം വിശകലനം ചെയ്തിരുന്നു. അതായത്, ഓ​ട്ടോ​മൊ​ബൈ​ല്‍ മേ​ഖ​ല​യി​ലെ വ​ള​ര്‍​ച്ചയ്ക്കുള്ള ഏറ്റവും വലിയ തെളിവാണ്  ട്രാ​ഫി​ക് ജാം ​എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഓ​ട്ടോ​മൊ​ബൈ​ല്‍ വ്യ​വ​സാ​യ​ത്തി​ല്‍ ഇ​ടി​വു​ണ്ടെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് റോ​ഡു​ക​ളി​ല്‍ ട്രാ​ഫി​ക് ജാം ​അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നായിരുന്നു അദ്ദേഹത്തിന്‍റെ  ചോദ്യം.


അതേസമയം, വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ IMF ആശങ്ക പ്രകടിപ്പിക്കുകയുമുണ്ടായി.  നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് IMFന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.