Republic Day 2023: റിപ്പബ്ലിക് ദിനാഘോഷം, രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗം എപ്പോള്‍, എവിടെ കാണാം?  


COMMERCIAL BREAK
SCROLL TO CONTINUE READING

Republic Day 2023: രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാസങ്ങളായി നടന്നു വരുന്ന തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. റിപ്പബ്ലിക് ദിനാഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകര്‍ഷണീയവുമായ ചടങ്ങാണ് തലസ്ഥാന നഗരിയിലെ കര്‍ത്തവ്യ പഥില്‍ നടക്കുന്ന പരേഡ്.


Also Read:   Republic Day 2023:  ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍


അതേസമയം, രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്.  74-ാമത് റിപ്പബ്ലിക് ദിനത്തിന്‍റെ തലേന്ന്, അതായത്, ജനുവരി 25 ബുധനാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയായി അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.


Also Read:  Basant Panchami 2023: വസന്തപഞ്ചമി ദിവസം അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല, ദേവീകോപം ഉറപ്പ് 


രാജ്യത്തെ എല്ലാ  വാർത്താ ചാനലുകളും ഓൾ ഇന്ത്യ റേഡിയോയുടെ (AIR) മുഴുവൻ ദേശീയ ശൃംഖലയും ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും.  ഇന്ന് രാത്രി 7 മണിക്ക് ആണ് രാഷ്ട്രപതിയുടെ അഭിസംബോധന ആരംഭിക്കുക. 


ദൂരദർശനിൽ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്തതിന് ശേഷം ദൂരദർശന്‍റെ  പ്രാദേശിക ചാനലുകൾ ഇത് പ്രാദേശിക ഭാഷകളിൽ സംപ്രേക്ഷണം ചെയ്യും. AIR 2130 മണിക്കൂർ മുതൽ പ്രാദേശിക ഭാഷാ പതിപ്പുകൾ പ്രക്ഷേപണം ചെയ്യും, രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


അതേസമയം, റിപ്പബ്ലിക് ദിനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം സുരക്ഷ അതീവ ശക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ആയിരക്കണക്കിന് സായുധ സേനാംഗങ്ങളാണ്  ഗ്രൗണ്ട് ടു എയർ സുരക്ഷാ കവറിന് കീഴിൽ പ്രവര്‍ത്തിക്കുന്നത്.


ജനുവരി 26 ന് കേന്ദ്രസർക്കാരിന്‍റെ  കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി ട്രാക്ടർ റാലി സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങള്‍  കർശനമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ