Monkeypox Vaccine: മങ്കിപോക്സ്‌ വാക്സിന്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തി     സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല. മങ്കിപോക്സിനെതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മങ്കിപോക്സ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന നിര്‍ണ്ണായക യോഗത്തിലാണ് വാക്സിന്‍ സംബന്ധിച്ച കാര്യങ്ങള്‍ ആദ്ദേഹം വിശദീകരിച്ചത്. രാജ്യത്ത് മങ്കിപോക്സിനുള്ള വാക്സിന്‍ ഉടന്‍ തന്നെ ലഭ്യമാകും എന്നദ്ദേഹം ഉറപ്പ് നല്‍കി.  


Also Read:  Monkeypox Update: മങ്കിപോക്സ് വര്‍ദ്ധിക്കുന്നു, കേരള കര്‍ണാടക അതിർത്തിയിൽ കനത്ത ജാഗ്രത 


അതേസമയം, രാജ്യത്ത്  മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം  8 ആയി.  രോഗം ബാധിച്ചവരില്‍ 5 പേര്‍ വിദേശയാത്രാ ചരിത്രമുള്ളവരാണെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കൂടാതെ, രോഗത്തിന്  കൃത്യമായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പഠനങ്ങൾ ത്വരിതഗതിയില്‍ നടക്കുകയാണ് എന്നും  ആരോഗ്യമന്ത്രി വ്യക്തമാക്കി.   


അതേസമയം, ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ അടുത്തിടെ ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങി എത്തിയവരാണ് എന്നും  ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നുവെന്നും  കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാള്‍ ചൂണ്ടിക്കാട്ടി.  


ഇത് സംബന്ധിച്ച സൂചനകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ  യുഎഇ ആരോഗ്യമന്ത്രാലയത്തിന് അയച്ച കത്തിലും നല്‍കിയിട്ടുണ്ട്. കൂടാതെ, ഇന്‍റർനാഷണൽ ഹെൽത്ത് റെഗുലേഷൻ (International Health Regulations - IHR)-2005 ന്‍റെ  ആർട്ടിക്കിൾ 18 പ്രകാരം, അംഗരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന സമയത്ത് യാത്രക്കാരെ പരിശോധിക്കാനും  ആവശ്യമെന്ന് തോന്നുന്നപക്ഷം  ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ലോകാരോഗ്യസംഘടന  ശുപാർശ ചെയ്യുന്നതായും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.