ഡൽഹി: ജാതി അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വിധിച്ച ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതിന്റെ അടുത്ത ദിവസം അതായത് ശനിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റിന് കോൺഗ്രസിന്റെ രണ്ട് കത്തുകൾ ലഭിച്ചതായി സ്ഥിരീകരിച്ചു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷന്റെ അംഗത്വം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിന് മുമ്പ് ഈ കത്തുകൾ പരിഗണിക്കും. സൂറത്ത് കോടതി ശിക്ഷിച്ച് 26 മണിക്കൂറിനുള്ളിൽ രാഹുലിന്റെ അയോഗ്യതാ നോട്ടീസ് നൽകിയതായി കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ അംഗത്വവും അതേ വേഗത്തിൽ പുനഃസ്ഥാപിക്കണം എന്നാണ് ആവശ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ സെഷൻസ് കോടതി പ്രഖ്യാപിച്ച് 26 മണിക്കൂറിന് ശേഷമാണ് എംപി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കുന്ന പ്രഖ്യാപനം ഉണ്ടായതെന്ന് രമേശ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. തികച്ചും അന്യായമായ ശിക്ഷ സുപ്രീം കോടതി സസ്പെൻഡ് ചെയ്തിട്ട് 36 മണിക്കൂർ കഴിഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ എംപി സ്ഥാനം ഇതുവരെ പുനഃസ്ഥാപിക്കാത്തത്? അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നതിനെ പ്രധാനമന്ത്രി ഭയപ്പെടുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.


ALSO READ: സെന്തിൽ ബാലാജിയുടെ അറസ്റ്റ്; ഇഡി റെയ്ഡിൽ കണ്ടെത്തിയത് ഇവയൊക്കെ


എല്ലാ രേഖകളും സമർപ്പിച്ചതായി വിവരം


രാഹുല് ഗാന്ധി വീണ്ടും പാര്ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച കോടതി രേഖകള് ശനിയാഴ്ച രാവിലെ സ്പീക്കറുടെ സെക്രട്ടേറിയറ്റിലേക്ക് അയച്ചതായി ലോക് സഭാ കോണ്ഗ്രസ് നേതാവ് അധീര് രഞ്ജന് ചൗധരി പറഞ്ഞു. ഇതിൽ ഗുജറാത്ത് കോടതി ശിക്ഷിക്കുകയും അയോഗ്യനാക്കുകയും ചെയ്ത രാഹുലിനെ തിരിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് അഭ്യർഥിച്ചു.


രാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായതോടെ അധീർ രഞ്ജൻ ചൗധരി ലോക്‌സഭാ സ്പീക്കറോട് സമയം തേടി. ഈ സാഹചര്യത്തില് ശനിയാഴ്ച രാവിലെ ചർച്ചനടത്താൻ സ്പീക്കര് ആവശ്യപ്പെട്ടതായി ആദിര് രഞ്ജന് പറഞ്ഞു. സമീപിച്ചപ്പോൾ രേഖകൾ ലോക്‌സഭാ സെക്രട്ടറി ജനറലിന് കൈമാറാൻ നിർദേശിച്ചു. ജനറൽ സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോൾ ശനിയാഴ്ച ഓഫീസ് അടച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ചൗധരി, രേഖകൾ ലോക്‌സഭാ സെക്രട്ടേറിയറ്റിലേക്ക് അയച്ചു.