ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം ചൂടുപിടിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പൊരിഞ്ഞ പ്രചാരണത്തിലാണ്. വോട്ടര്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ബിജെപി പ്രവര്‍ത്തകരോ ആവട്ടെ വോട്ട് ആംആദ്മിയ്ക്ക് തന്നെ ചെയ്യൂവെന്നാണ് കെജ്‌രിവാള്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്.


നിങ്ങള്‍ക്ക് നിങ്ങളുടെ പാര്‍ട്ടിയെ പിന്തുണക്കാം. പക്ഷേ വോട്ട് ആംആദ്മിക്ക് ചെയ്യൂവെന്നും നിങ്ങള്‍ വോട്ട് മറ്റു പാര്‍ട്ടികള്‍ക്കാണ് ചെയ്യുന്നതെങ്കില്‍ ഞങ്ങള്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും വേണ്ടി ചെയ്ത പ്രവര്‍ത്തികളെല്ലാം വെറുതെയാവുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് കെജ്‌രിവാള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗഗതി നിയമത്തിലും കെജ്‌രിവാള്‍ തന്‍റെ വ്യക്തമായ നിലപാട് അറിയിച്ചു.


ആംആദ്മി പാര്‍ട്ടി ആദ്യം മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണെന്നും ഞങ്ങള്‍ അതിനെ പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നുവെന്നും ഞാന്‍ നടത്തിയ റാലികളിലും അഭിമുഖങ്ങളിലുമെല്ലാം നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 


ഫെബ്രുവരി 8 ന് നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 1542 നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ പ്രചാരണത്തിനായി കോണ്‍ഗ്രസ് സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.


ഫെബ്രുവരി 11 നാണ് ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.