President Election 2022:  രാജ്യത്തിന്‍റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ജൂലൈ 18ന് നടക്കും. ജൂലൈ 21ന് രാജ്യത്തിന്‌ പുതിയ രാഷ്‌ട്രപതിയെ ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ 29 ആണ്.  


രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ 8 ദിവസം ബാക്കി നില്‍ക്കേ ഭരണകക്ഷിയും പ്രതിപക്ഷവും തങ്ങളുടെ സ്ഥാനാര്‍ഥികളെ  പ്രഖ്യാപിച്ചു.   പ്രതിക്ഷം തങ്ങളുടെ സംയുക്ത സ്ഥാനാര്‍ഥിയായി  യശ്വന്ത് സിൻഹയുടെ പേര് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് NDA തങ്ങളുടെ  തുറുപ്പ് ചീട്ട് പുറത്തെടുത്തത്.  


Also Read:  Breaking..!! ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് NDA


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരതീയ ജനതാ പാർട്ടിയുടെ   പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.  രാഷ്ട്രപതി സ്ഥാനാർത്ഥിയായി 20 പേരുടെ  പേരുകള്‍ പരിഗണിച്ചതായും ഒടുവില്‍  ആദിവാസി വനിതാ നേതാവ് മുർമുവിന്‍റെ പേര് മുദ്രകുത്തിയതായും ജെപി നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 


Also Read:  Presidential Election 2022 : രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി


NDA സ്ഥാനാര്‍ഥിയുടെ പേര്  പ്രഖ്യാപിച്ചതോടെ ആരാണ് ദ്രൗപദി മുർമു എന്നായി സോഷ്യല്‍ മീഡിയയുടെ അന്വേഷണം. ശൂന്യതയില്‍നിന്നും സ്വന്തം പരിശ്രമത്തിലൂടെ വിജയത്തിന്‍റെ പടികള്‍ കയറിയ ഒരു ഗോത്രവനിതയാണ്‌  ദ്രൗപദി മുർമു എന്ന് പറയാം.  


ആരാണ് ദ്രൗപദി മുർമു? 


1958 ജൂൺ 20നാണ് ദ്രൗപദി  മുർമു ജനിച്ചത്. വളരെക്കാലമായി ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ് ദ്രൗപദി മുർമു.  ഇവര്‍ മുർമു ഗോത്ര വംശജയാണ്.  പഞ്ചായത്ത് കൗൺസിലറായി പൊതു ജീവിതം ആരംഭിച്ച അവര്‍ വിജയത്തിന്‍റെ പടികള്‍ പടിപടിയായി ചവിട്ടിക്കയറി.  


1997-ൽ റായ്‌രംഗ്‌പൂരിൽ നിന്ന്  അവര്‍ ആദ്യമായി നഗർ പഞ്ചായത്ത് കൗൺസിലറായി. ഇതിന് ശേഷം ഒഡീഷയിലെ റൈരംഗ്പൂരിൽ നിന്ന് 2 തവണ എംഎൽഎയായി. ബിജെപിയുടെയും ബിജു ജനതാദളിന്‍റെയും ( BJD) സഖ്യ സർക്കാരിലും അവർ മന്ത്രിയായിരുന്നു. 


ദ്രൗപദി മുർമുവിന്‍റെ പേരിൽ നിരവധി റെക്കോർഡുകൾ ഉണ്ട്. ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറാണ് മുർമു. 2000-ൽ ജാർഖണ്ഡ് രൂപീകൃതമായതിനുശേഷം 5 വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ആദ്യ ഗവർണർ കൂടിയാണ് അവർ. ഗവർണറാകുന്ന ആദ്യ ഒഡിയ നേതാവ്,  ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണര്‍ എ നേട്ടങ്ങളെല്ലാം ദ്രൗപദി മുർമുവിന് സ്വന്തം. 


ദ്രൗപദി മുർമു മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയ്‌ക്കെതിരെ ഭരണപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കും.  രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്ര വനിതയാണ് ദ്രൗപദി മുർമു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.