Breaking..!! ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് NDA

തുറുപ്പ് ചീട്ട് പുറത്തെടുത്ത്  NDA, രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാര്‍ഥിയെ പ്രതിപക്ഷം  പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് ശേഷം ഭാരതീയ ജനതാ പാർട്ടി  രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമുവിന്‍റെ പേര്  പ്രഖ്യാപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 11:01 PM IST
  • ഭാരതീയ ജനതാ പാർട്ടി രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമുവിന്‍റെ പേര് പ്രഖ്യാപിച്ചു.
Breaking..!! ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച്  NDA

New Delhi: തുറുപ്പ് ചീട്ട് പുറത്തെടുത്ത്  NDA, രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാര്‍ഥിയെ പ്രതിപക്ഷം  പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് ശേഷം ഭാരതീയ ജനതാ പാർട്ടി  രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിന്‍റെ പേര്  പ്രഖ്യാപിച്ചു. 

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

 

യോഗത്തിന് ശേഷം ബിജെപി അദ്ധ്യക്ഷന്‍  ജെപി നദ്ദയാണ് ദ്രൗപദി മുർമുവിന്‍റെ  പേര് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഒരു വനിതാ ആദിവാസി സ്ഥാനാർത്ഥിക്ക് മുൻഗണന നൽകുന്നതെന്ന് നദ്ദ പറഞ്ഞു. ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറും ദ്രൗപതി മുർമു ആയിരുന്നു. 

ഝാർഖണ്ഡ് മുൻ ഗവർണ റായ ദ്രൗപദി മുർമു മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയ്‌ക്കെതിരെ ഭരണപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കും.  രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്ര വനിതയാണ് ദ്രൗപദി മുർമു. 

രാഷ്ട്രപതി സ്ഥാനാർത്ഥിയായി 20 പേരുടെ  പേരുകള്‍ പരിഗണിച്ചതായും ഒടുവില്‍  ആദിവാസി വനിതാ നേതാവ് മുർമുവിന്‍റെ പേര് മുദ്രകുത്തിയതായും ജെപി നദ്ദ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News