ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കർണ്ണാടകയെ ആര് നയിക്കുമെന്നാണ് രാജ്യം മൊത്തം ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ന രാത്രിയോടെ അന്തിമമായ തീരുമാനം എത്തുമെന്നാണ് സൂചന. ഇന്ന് വൈകിട്ടോടെ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും   കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഡെൽഹിയിലെത്തും. ശേഷം 3.30 ഓടെ ഇരുവരും ഹൈക്കമാന്‍ഡിനെ കാണുമെന്നാണ് റിപ്പോർട്ട്. 

COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാൻഡ് നിയോ​ഗിച്ച നിരീക്ഷണ സംഘം എംഎൽഎ മാരുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് ശേഷം ഡെൽഹിയിലേക്ക് തിരിച്ചു.  നിയമസഭാ കക്ഷി നേതാവായി ഓരോ എംഎല്‍എമാരും നിര്‍ദേശിക്കുന്ന ആളുടെ പേര് വോട്ടായി തന്നെ നിരീക്ഷക സംഘം ഞായറാഴ്ച രേഖപ്പെടുത്തിയെന്നാണ് വിവരം.70​% എംഎൽഎ മാരും പിന്തുണച്ചത് സിദ്ധരാമയ്യയെയാണെന്നാണ് സൂചന. അതിനിടെ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന നിർദ്ദേശം സിദധരാമയ്യ മുന്നോട്ട് വെച്ചതായി AICC വൃത്തങ്ങൾ അറിയിച്ചു. 

ALSO READ: തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി; നിരവധി പേർ ചികിത്സയിൽ

ആര് മുഖ്യമന്ത്രിയാവണം എന്ന കാര്യത്തിൽ  നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു. അതിനിടെയാണ് സിദ്ദരാമയ്യ ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇന്നു തന്നെ ഇതിന് ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.