2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ ആംബർ ഹേർഡ് ഒന്നാമത് . യുഎസിൽ പ്രതിമാസം ശരാശരി 5.6 ദശലക്ഷം പേരാണ് 36കാരിയായ നടിയെ തിരഞ്ഞത് . 2022 ലെ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത എ ലിസ്റ്റുകളുടെ പട്ടികയിലാണ് ആംബർ ഹേർഡ് ഒന്നാം സ്ഥാനത്തുള്ളത് . പ്രതിമാസം 5.5 ദശലക്ഷം സെർച്ചുകളുമായി മിസ്റ്റർ ടെപ്പ് രണ്ടാം സ്ഥാനത്തുണ്ട് . അന്തരിച്ച എലിസബത്ത് രാജ്ഞി മൂന്നാം സ്ഥാനത്ത് ഇടം നേടി . ഈ വർഷം പ്രതിമാസം 4.3  ദശലക്ഷം ഗൂഗിൾ സെർച്ചുകളാണ് കണ്ടെത്തിയത് . 4.06 മില്യൺ സെർച്ചുകളുമായി ഫുട്ബോൾ താരം ടോം ബ്പാഡി പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി . 


COMMERCIAL BREAK
SCROLL TO CONTINUE READING

കിം കർദാഷിയാനും പീറ്റ് ഡേവിഡ്സൺ പട്ടികയിൽ അഞ്ചും ആറും സ്ഥാനത്തുണ്ട്. പ്രതിമാസം 3.4 ദശലക്ഷം സെർച്ചുകളാണ് ഗൂഗിളില്‍ കണ്ടെത്തിയത് . പീറ്റഅ ഡേവിഡ്‌സണെ പ്രതിമാസം ശരാശരി 3.2 ദശലക്ഷം പേർ സേർച്ച് ചെയ്തുവെന്നാണ് റിപ്പോർട്ട് . വാർത്തകളിൽ നിറഞ്ഞുനിന്ന ട്വിറ്ററിന്റെ പുതിയ സിഇഒ ഇലോൺ മസ്ക് പട്ടികയിൽ ഏഴാം സ്ഥാനത്താണ് . പ്രതിമാസം 3.19 മില്യൺ ഗൂഗിൾ സെർച്ചുകൾ കണ്ടെത്തി . ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് മസ്ക് തിരിച്ചടി നേരിട്ട സാഹചര്യവുമുണ്ട് .


ഏറ്വും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക