Punjab Results 2022: നവജ്യോത് സിംഗ് സിദ്ദുവിനെയും മജീതിയയെയും പരാജയപ്പെടുത്തിയ ആ `Pad Woman` ആരാണ്?
രാജ്യം ആകാംഷയോടെ കാത്തിരുന്ന 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഇതില്‍ ഏറെ രോമഞ്ചാജനകമായത് പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലമാണ്.
Amritsar: രാജ്യം ആകാംഷയോടെ കാത്തിരുന്ന 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഇതില്‍ ഏറെ രോമഞ്ചാജനകമായത് പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലമാണ്.
ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തറപറ്റിച്ചായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. ആകെയുള്ള 117 സീറ്റില്‍ 92 ഇടത്തും ആം ആദ്മി പാര്‍ട്ടി വിജയിച്ചു.
പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു അമൃത്സർ ഈസ്റ്റ്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കും എന്ന ഉറപ്പോടെ ഈ മണ്ഡലത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. സിദ്ദുവിന് എതിരാളിയായി കരുതപ്പെട്ടിരുന്നത് അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജിതിയയായിരുന്നു. ത്രികോണ മത്സരം എന്ന പരിഗണന പോലും നല്‍കാതിരുന്ന ഈ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഒരു വനിതയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഏറെ പ്രശസ്തയല്ലാത്ത ജീവൻ ജ്യോതി കൗർ ആയിരുന്നു AAP യുടെ സ്ഥാനാര്‍ഥി.
എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിദ്ദുവും മജീതിയയും പരാജയപ്പെടുകയും ജീവൻ ജ്യോതി കൗർ വിജയിക്കുകയും ചെയ്തു. അതേസമയം, തിരഞ്ഞെടുപ്പിന് മുന്‍പും തിരഞ്ഞെടുപ്പിന് ശേഷവും ജീവന്‍ ജ്യോതി കൗർ ചർച്ചയിൽ ഉണ്ടായിരുന്നില്ല,
എന്നാല്‍, ഇപ്പോള്‍ അമൃത്സർ ഈസ്റ്റിലെ തിരഞ്ഞെടുപ്പ് ഫലം ഏവരെയും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ മുതല്‍ ഒരു ചോദ്യം ഉയരുകയാണ്, ആരാണ് ഈ ജീവൻ ജ്യോതി കൗർ? എന്തുകൊണ്ടാണ് അവര്‍ 'Pad Woman' എന്നറിയപ്പെടുന്നത്? ആ സ്ത്രീയുടെ മുന്‍പില്‍ ഈ നേതാക്കള്‍ വെറും കുള്ളന്മാര്‍ ആയി മാറണമെങ്കില്‍ എന്താവാം അവരുടെ പ്രത്യേകത?
അമൃത്സർ ഈസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജീവൻ ജ്യോതി കൗർ പാഡ് വുമൺ 'Pad Woman' എന്നാണ് അറിയപ്പെടുന്നത്. ജീവന് ജ്യോതി കൗർ വളരെക്കാലമായി അമൃത്സറിൽ സാമൂഹിക പ്രവർത്തകയായി പ്രവർത്തിച്ചുവരികയാണ്. സാനിറ്ററി പാഡുകളുടെ ഗുണങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും പാവപ്പെട്ട സ്ത്രീകളെ ബോധവതികളാക്കുക എന്നതായിരുന്നു അവരുടെ പ്രധാനജോലി. ഇതായിരുന്നു അവരുടെ അടിസ്ഥാന ലക്ഷ്യം. ഇതോടൊപ്പം അമൃത്സർ ജയിലിലെ വനിതാ തടവുകാർക്ക് സാനിറ്ററി പാഡുകൾ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു അവർ.
അമൃത്സർ ഈസ്റ്റിലെ വോട്ടര്‍മാര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകയെയാണ് തിരഞ്ഞെടുത്തത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.