Punjab Election Results 2022: വിപ്ലവകരമായ വിജയത്തില്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കേ​ജ്‌രിവാള്‍

  ആം ആദ്മി പാര്‍ട്ടി നേടിയ  ചരിത്ര വിജയത്തില്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക്  നന്ദി അറിയിച്ച്  ഡല്‍ഹി മുഖ്യമന്ത്രിയും  ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ       അരവിന്ദ്  കേ​ജ്‌രിവാള്‍... 

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 01:36 PM IST
  • എല്ലാ പാര്‍ട്ടികളെയും തറ പറ്റിച്ച് മിന്നുന്ന വിജയമാണ് ആം ആദ്മി പാര്‍ട്ടി കരസ്ഥമാക്കിയത്.
  • 90 സീറ്റിലാണ് ആം ആദ്മി പാര്‍ട്ടി വിജയമുറപ്പിച്ചത്.
Punjab Election Results 2022: വിപ്ലവകരമായ വിജയത്തില്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ്  കേ​ജ്‌രിവാള്‍

Punjab Election Results 2022:  ആം ആദ്മി പാര്‍ട്ടി നേടിയ  ചരിത്ര വിജയത്തില്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക്  നന്ദി അറിയിച്ച്  ഡല്‍ഹി മുഖ്യമന്ത്രിയും  ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ       അരവിന്ദ്  കേ​ജ്‌രിവാള്‍... 

ആം ആദ്മി പാർട്ടി (AAP) ഭാരതീയ ജനതാ പാർട്ടി (BJP) ശിരോമണി അകാലിദൾ (SAD) കോൺഗ്രസ് എന്നിവർ തമ്മിൽ ബഹുകോണ മത്സരത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിച്ചത്. എന്നാല്‍, എല്ലാ പാര്‍ട്ടികളെയും തറ പറ്റിച്ച് മിന്നുന്ന വിജയമാണ് ആം ആദ്മി പാര്‍ട്ടി കരസ്ഥമാക്കിയത്. 90 സീറ്റിലാണ്  ആം ആദ്മി പാര്‍ട്ടി വിജയമുറപ്പിച്ചത്.  ഭരണകക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചത് വെറും  18 സീറ്റാണ്. 

Also Read: Punjab Election Result 2022: പഞ്ചാബിൽ ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നു

വോട്ടണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂറിനകം  പഞ്ചാബ് ഇക്കുറി ആദ്മിക്കൊപ്പമെന്ന്  ഉറപ്പിക്കും വിധമായിരുന്നു ഫലങ്ങള്‍.  അഞ്ച് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മിയെ  ഇക്കുറി പഞ്ചാബ് സ്വീകരിയ്ക്കുകയായിരുന്നു. 

ഈ വിപ്ലവ വിജയത്തിന്  പഞ്ചാബിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അരവിന്ദ് കേ​ജ്‌രിവാള്‍  ട്വീറ്റ് ചെയ്തു.  കോണ്‍ഗ്രസിന്‍റെ കൈപിടിയില്‍ നിന്നും  ഡല്‍ഹി പിടിച്ചടക്കിയ  രീതിയില്‍ തന്നെ  പഞ്ചാബും ആം ആദ്മി പാര്‍ട്ടി കൈയടക്കി.

തുടക്കം മുതല്‍ ജനഹിതമറിഞ്ഞുള്ള പ്രചാരണവും പ്രകടന പത്രികയും  ആം ആദ്മി പാര്‍ട്ടിയെ വേറിട്ട്‌ നിര്‍ത്തി.  ഡല്‍ഹി മോഡല്‍ ഭരണം വാഗ്ദാനം ചെയ്ത  കേ​ജ്‌രിവാളിനെ പഞ്ചാബിലെ ജനങ്ങള്‍  നെഞ്ചിലേറ്റി....!!

"കേജ്‌രിവാളിന്‍റെ ഭരണ മാതൃക പഞ്ചാബ് അംഗീകരിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ ഭരണ മാതൃക തേടും,” എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.

അരവിന്ദ് കേജ്‌രിവാൾ-ഭഗവന്ത് മാൻ ജോഡിയെ ഇഷ്ടമാണെന്ന് പഞ്ചാബ് തെളിയിച്ചു",  എഎപിയുടെ പഞ്ചാബ് കോ-ഇൻചാർജ് രാഘവ് ഛദ്ദ അഭിപ്രായപ്പെട്ടു.

AAP യുടെ മിന്നുന്ന വിജയത്തില്‍   പഞ്ചാബ് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍  നവജ്യോത് സിംഗ് സിദ്ദു അഭിനന്ദനം അറിയിച്ചു.  "പഞ്ചാബ് നല്‍കിയ ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നു, എഎപിക്ക് അഭിനന്ദനങ്ങൾ, സിദ്ദു ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് സമയത്ത് ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെയും   കേ​ജ്‌രിവാളിനെതിരെയും നിരവധി ആരോപണങ്ങള്‍  ഉയര്‍ന്നിരുന്നു.  ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്‌രിവാളും   ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാജ്യം ആഗ്രഹിക്കുന്ന വിഘടനവാദികളുമായി സൗഹൃദം  നടത്തുന്നതായി മുതിർന്ന പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. AAPയ്ക്ക്  പഞ്ചാബിന്‍റെ ചുമതല നല്‍കിയാല്‍  അതിര്‍ത്തി സംസ്ഥാനത്തിന്‍റെ  സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്ക് അല്പം പോലും പ്രാധാന്യം ജനങ്ങള്‍ കൊടുത്തില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം  വ്യക്തമാക്കുന്നത്.  ഡല്‍ഹിയ്ക്ക് ശേഷം പഞ്ചാബ് തൂത്തുവാരിയ  ആം ആദ്മി പാര്‍ട്ടിയ്ക്ക്  ഇനി  ദേശീയ തലത്തില്‍ അവകാശപ്പെടാന്‍ ഏറെയുണ്ട്....   ബിജെപി വിരുദ്ധ ലീഗിന്‍റെ നേതൃത്വം  അവകാശപ്പെടാൻ ആം ആദ്മി പാർട്ടിയുടെ വിജയം വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.... 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News