ഉത്തരാഖണ്ഡ്:  ഉത്തരാഖണ്ഡിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 11 മണിയ്‌ക്ക് വിധാൻസഭയിൽ വച്ചാണ് സത്യപ്രതിജ്ഞ നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിലെ സസ്‌പെൻസും തീരും. ഇക്കാര്യത്തിൽ വൈകുന്നേരത്തോടെ അന്തിമ തീരുമാനം ഉണ്ടാകും. 


Also Read: The Kashmir Files: ദ കാശ്മീര്‍ ഫയല്‍സ് കണ്ട് മടങ്ങവേ BJP MPയ്ക്ക് നേരെ ആക്രമണം


സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഡെറാഡൂണിൽ ബിജെപി നിയമസഭാ കക്ഷി യോഗം ചേരുമെന്നും. ഇതിലായിരിക്കും ആരാകണം മുഖ്യമന്ത്രിയെന്ന് തീരുമാനിക്കുകയെന്നും ബിജെപി നേതാവ് മദൻ കൗശിക് പറഞ്ഞു.  യോഗത്തിൽ മീനാക്ഷി ലേഖി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്ന് വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന വാർത്ത പ്രാട്ടേം സ്പീക്കറും, ഗവർണറും സ്ഥിരീകരിച്ചിട്ടുണ്ട്.


ഇതിനിടയിൽ സർക്കാർ ഉണ്ടാക്കാനുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, കൗശിക്, മുൻ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ എന്നിവർ ഇന്നലെ വൈകീട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റ പുഷ്കർ സിങ് ധാമിക്കായി രാജിവെക്കാൻ തയ്യാറാണെന്ന് ആറ് ബിജെപി എംഎൽഎമാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാല് സംസ്ഥാനങ്ങളിലെയും സർക്കാർ രൂപീകരണത്തെക്കുറിച്ച് ബിജെപി ഉന്നതതല യോഗം ചർച്ച നടത്തിയിരുന്നു


Also Read: Bhagwant Mann: പഞ്ചാബിൽ പുതുയുഗപ്പിറവി; മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ചുമതലയേറ്റു


70 അംഗ നിയമസഭയിൽ 47 സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി ഉത്തരാഖണ്ഡിൽ വീണ്ടും അധികാരം കൈപ്പിടിയിലൊതുക്കിയത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.